മുഖ്യമന്ത്രിയുടെ സ്വരം ആർ എസ് എസിന്‍റെത് : ഇന്ത്യൻസോഷ്യൽ ഫോറം

New Update

ദമ്മാം: പൗരത്വ പ്രക്ഷോഭങ്ങളെ തീവ്രവാദവത്കരിച്ച് സംഘപരിവാറിന്റെ മുന്നിൽ നല്ല പിള്ള ചമയുന്ന മുഖ്യ മന്ത്രി പിണറായി വിജയൻറെ സ്വരം ആർ എസ് എസിന്റേതിന് സമാനമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തീഫ് ബ്രാഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു. പൗരത്വ ബില്ലിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്ന സമരങ്ങൾ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെച്ചാണെന്നു പൊതുസമൂഹം തിരിച്ചറിഞ്ഞതിന്റെ ജാള്യത മറക്കാനാണ് ഇരുകൂട്ടരും എസ് ഡി പി ഐയുടെ മേൽ കുതിരകയറുന്നത്.

Advertisment

publive-image

തുടക്കം മുതൽ എസ് ഡി.പി.ഐ നടത്തുന്ന പ്രക്ഷോഭങ്ങളിലെ വൻ ജന പങ്കാളിത്തം കണ്ട് അന്തം വിട്ട ഇടത് വലത് മുന്നണികൾ നവ രാഷ്ട്രീയപ്പാർട്ടിക്കു ലഭിക്കുന്ന ജന സ്വീകാര്യതയിൽ വേവലാതിപ്പെടുന്നതിൽ ആശ്ചര്യമില്ല. ഒരു രേഖയും കാണിക്കില്ല എന്ന് പ്രഖ്യാപിച്ച് കൃത്യമായ നിലപാടെടുത്ത എസ.ഡി.പി.ഐ  ഇന്ത്യയിൽ എല്ലായിടത്തും പൗരത്വ നിഷേധത്തിനെതിരെയുള്ള സമരങ്ങളുടെ മുൻപന്തിയിൽ തന്നെയുണ്ട്.

ഇതിൽ വിളറി പൂണ്ട മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും എസ് .ഡി.പി ഐക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സമരങ്ങളെ വരുതിയിലാക്കാമെന്നു കറുത്തരുതെന്നും സോഷൃല്‍ ഫോറം ഖത്തീഫ് ബ്രാഞ്ച് കമ്മിറ്റി ഓർമ്മിപ്പിച്ചു. യോഗത്തിൽ ഭാരവാഹികളായ മൂസ എടപ്പാള്‍ , ഹാഷിര്‍ , ഷാജഹാന്‍ കൊടുങ്ങല്ലൂർ , മുസ്തഫ മങ്കട സംസാരിച്ചു.

Advertisment