2025 എന്ന വർഷത്തെ ഏറ്റവും മാരകമായി മുറിവേൽപ്പിച്ചത് കാട്ടുതീ, യുദ്ധങ്ങൾ, ചുഴലിക്കാറ്റുകൾ എന്നിവ. ലോകമെമ്പാടുമുള്ള പ്രകൃതി ദുരന്തങ്ങളും, യുദ്ധങ്ങളും- ഒട്ടേറെ മനുഷ്യജീവനുകളെ കവർന്നെടുത്തു

വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഉഷ്ണതരംഗം, കാട്ടുതീ തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ലോകമെമ്പാടും കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കി.

New Update
2025

2025എന്ന വർഷം കടന്നുകുന്നത് മനുഷ്യരെ പ്രതിസന്ധിയിലാക്കിയ ദുരന്തങ്ങളിലൂടെയാണ്. ലോകമെമ്പാടുമുള്ള പ്രകൃതി ദുരന്തങ്ങളും, യുദ്ധങ്ങളും-കലാപങ്ങളും സംഘർഷങ്ങളും  ഒട്ടേറെ മനുഷ്യജീവനുകളെ കവർന്നെടുത്തു. പലർക്കും വീടുകളും ഉറ്റവരെയും നഷ്ടമായി.

Advertisment

Untitledncrrain

ഗാസയിലും ഉക്രെയ്നിലും യുദ്ധങ്ങൾ തുടർന്നു, ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും മാനുഷിക പ്രതിസന്ധികൾ വർദ്ധിപ്പിക്കുകയും ചെയ്തു. ​ഗാസയിൽ കുടിവെള്ള-ഭക്ഷണ പ്രതിസന്ധിയും ഇക്കാലയളവിൽ രൂക്ഷമായി, 

Gaza

വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഉഷ്ണതരംഗം, കാട്ടുതീ തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ലോകമെമ്പാടും കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. 

2025 ജനുവരി ഏഴിനായിരുന്നു അമേരിക്കയെ പിടിച്ചുകുലുക്കിയ ലോസ് ഏഞ്ചൽസ് കാട്ടുതീ പടർന്നുപിടിച്ചത്.  

los-angels

പാലിസേഡ്സ് , ഈറ്റൺ എന്നീ പ്രദേശങ്ങളെ കാട്ടു തീ തുടച്ചുനീക്കപ്പെട്ടു. 16,250 ഹെക്ടർ പ്രദേശത്തെ മുഴുവനായും ഇല്ലാതാക്കി.  

41,000 ആളുകളെ ബാധിക്കുകയും ചെയ്തു, കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ രണ്ടാമത്തെയും മൂന്നാമത്തെയും കാട്ടുതീയായി ഇത് മാറി. 

trump


2025 ജനുവരി 21ന് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ലോകത്ത് നടക്കുന്ന യുദ്ധങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തെങ്കിലും ട്രംപിന്റെ വാ​ഗ്ദാനങ്ങൾ ഒന്നും തന്നെ നിറവേറിയില്ല.

താൻ അധികാരത്തിലേറി 20 ദിവസത്തിനുള്ളിൽ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കും എന്ന് ശപഥം ചെയ്തെങ്കിലും 2025ന്റെ അവസാനമായിട്ടും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് അവസാനം കണ്ടെത്താനായിട്ടില്ല

ഇസ്രായേൽ-ഇറാൻ വ്യോമാക്രമണം:

മധ്യപൂർവദേശത്ത്, ജൂണിൽ ഇസ്രായേൽ ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചു. ഇരു രാജ്യങ്ങളും  തമ്മിലുള്ള ഏറ്റുമുട്ടൽ 12 ദിവസം നീണ്ടുനിന്നു.

ജൂൺ 16 ന് ഇസ്രായേലിലെ ടെൽ അവീവിൽ ഇറാനിലേയ്ക്ക്  ഇസ്രായേൽ വിക്ഷേപിച്ചതിന് ശേഷം അടിയന്തരമായി ലോകനേതാക്കൾ ഇടപെടുകയും സമാധാന ശ്രമത്തിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.  

nuc

ഇതിനിടെ അമേരിക്ക ഇറാനിലെ ന്യൂക്ലിയർ റിയാക്ടറുകൾക്ക് നേരെ ബോംബ് വർഷിക്കുകയും ആണവ കേന്​ദ്രങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

qatar

 ഇതോടെ അമേരിക്കയ്ക്ക് എതിരെ ആഞ്ഞടിക്കുമെന്ന് ഇറാൻ ശ്കതമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. ഇതിനു മറുപടിയായി ഇറാൻ അമേരിക്കയുടെ ഖത്തറിലെ സൈനിക വ്യോമതാവളങ്ങൾക്ക് നേരെ കനത്ത ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

തുടർന്ന് ഖത്തർ-സൗദി-തുർക്കി-അമേരിക്ക എന്നീ രാജ്യങ്ങളുടെ നേൃതൃത്വത്തിൽ സംഘർഷം ലഘൂകരിക്കുകയും പരിഹരിക്കുകയും ചെയ്തു. 

ഇതിനിടെ ഗാസയിൽ ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതോടെ ഹമാസിനെ തുരത്താനെന്ന വ്യാജേന ​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി. 

Untitled

കരീബിയൻ ദ്വീപുകളെ തകർത്ത് മെലിസ ചുഴലിക്കാറ്റ്


കരീബിയൻ ദ്വീപുകളിൽ ആഞ്ഞടിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നായ മെലിസ നവംബറിൽ ജമൈക്കയിലുടനീളം നാശം വിതച്ചു.

melis

അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ ഒരു പങ്ക് ഇന്ത്യയും നേരിട്ടു, ഒക്ടോബർ, നവംബർ മാസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ നാലിലധികം ചുഴലിക്കാറ്റുകളാണ് രൂപപ്പെട്ടത്.

monta

ഏറ്റവും വിനാശകരമായത് മോന്ത ചുഴലിക്കാറ്റാണ്, ഏകദേശം 53 ബില്യൺ രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവച്ചു, ആന്ധ്രാപ്രദേശ് ഏറ്റവും മോശമായ പ്രത്യാഘാതങ്ങൾ നേരിടുകയും ചെയ്തു. 

Advertisment