ഭക്തിയുടെയും സംസ്‌കൃതിയുടെയും സംയുക്ത ഭാവം. കാര്‍ഷിക സംസ്‌കൃതിയുടെ കമനീയത പാടാന്‍ അശ്വതിയിലിട്ട വിത്തും ഭരണിയിട്ട മാങ്ങയും ! പ്രകൃതി ഭാഗമായ മനുഷ്യന് മണ്ണുമായുള്ള താദാത്മ്യഭാവന പ്രകടമാക്കുന്ന വിഷുക്കാഴ്ചകള്‍

author-image
സത്യം ഡെസ്ക്
Updated On
New Update
vishu

മലയാണ്മയുടെ പ്രാചീനമായ പൂർവ്വികാചാരങ്ങളെ, മലയാളിയുടെ തനതായ പാരമ്പര്യാനുഷ്ഠാന സൗന്ദര്യങ്ങളെ തൊട്ടുണർത്തുന്ന വിഷു. സാംസ്ക്കാരികത്തനിമയുടെ ഉത്സവശ്രീ. ഭക്തിയുടെയും, ബ്യഹത്തായ സംസ്കൃതിയുടെയും സംയുക്ത ഭാവമാണ് വിഷു ഉത്സവം. കാർഷിക സംസ്കൃതിയുടെ കമനീയത പാടാൻ അശ്വതിയിലിട്ട വിത്തും, ഭരണിയിട്ട മാങ്ങയും, എന്ന പഴമൊഴി തന്നെ പ്രസിദ്ധമാണ്, അവ ഒരിക്കലും നഷ്ടമാകില്ല എന്ന അർത്ഥം വരുന്നു.

Advertisment

പ്രകൃതി ഭാഗമായ മനുഷ്യന് മണ്ണുമായുള്ള താദാത്മ്യഭാവന പ്രകടമാക്കുന്നതാണ് വിഷ്ക്കാഴ്ചകളല്ലാം. 'വിത്തും കൈക്കോട്ടും' പാടുന്ന വിഷുപ്പക്ഷി വരാൻ പോകന്ന വർഷകാലത്തിന്റെ മുന്നറിയിപ്പായി ഉഷ്ണത്തിൽ ജലിച്ചു നിൽക്കുന്ന ഭൂമിക്ക് മീതെ പറന്നു നീങ്ങുന്നു.

മകരകൊയ്ത്ത് കഴിഞ്ഞ് വിശ്രമിക്കുന്ന കർഷകൻ വിഷുവിന്റെ ആഗമനമെന്നോണം വന്നണയുന്ന കന്നി മഴയ്ക്ക് വരവേല്പരു ളുന്നു. വിഷുക്കൈനീട്ടത്തിലൂടെ ഭാവിയിലേക്കുള്ള സമ്പൂർണമായ നേട്ടം പ്രതീക്ഷിക്കുമ്പോൾ തന്നെ പ്രത്യൂപകാര പ്രതീക്ഷികൾ മാറ്റിവെച്ചു അനുഗ്ര പൂർണ്ണമായ പ്രാർത്ഥനയോടെ സമൃദ്ധമായ മംഗളാനുഭവങ്ങൾ വന്നു ചേരട്ടെ എന്ന് ആശിർവദിക്കാനുളള ഹൃദയ വിശാലതയാണ് പ്രകടമാക്കുന്നത്.

'കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ പട്ടിണി' എന്നാണ് പഴമൊഴി ചൊല്ല്. കുംഭ ചൂടിൽ കൊന്ന പൂക്കുമ്പോൾ നിലമൊരുക്കിയില്ലെങ്കിൽ പട്ടിണിയാകും എന്ന് അർത്ഥം.

തിരുവോണ ആലോഷങ്ങളിലും പഴക്കമുള്ളതാണ് വിഷു ആഘോഷം എന്ന് കരുതുന്നു. അജ്ഞാതമാകുന്ന ഇരുളിനെ വകഞ്ഞു മാറ്റി പ്രഭാപൂർണ്ണമായ ബ്രാഹ്മമമുഹൂർത്തത്തിൽ ദീപാലംകൃതമായ സന്നിധിയിൽ പൂർണാവതാരമായ ശ്രീകൃഷണനെ കണ്ട് കൈ തൊഴുമ്പോൾ കൈവരുന്ന അനുഭൂതി പ്രത്യാശാഭരിതവും ആത്മഹർഷവുമാണ്.

ചിങ്ങമാസം മലയാളിക്കു ആണ്ട് പിറപ്പ് എന്ന പോലെ വിഷു വാസരം തമിഴ് നാടിന്റെ ചിത്തിര മാസപിറവിയാണ്. ആഘോഷങ്ങളെക്കുറിച്ചു കഥകളുണ്ടെന്ന പോലെ വിഷുവിനെക്കുറിച്ചുമുണ്ട് കഥകൾ. രാക്ഷസ രാജാവായ രാവണന്‍ തന്റെ കൊട്ടാരത്തിൽ ശക്തമായ സൂര്യപ്രഭ നേരിട്ട് തട്ടിയത് ഇഷ്ടപ്പെട്ടില്ല. അതോടെ സൂര്യനെ നേരെ ഉദിക്കാൻ സമ്മതിച്ചില്ല. പിന്നിട് ശ്രീരാമചന്ദ്രൻ രാവണനെ വധിച്ച ശേഷമാണ് സൂര്യൻ നേരെ ഉദിച്ചതെന്നാണ് ഐതിഹ്യം.

ഈ സൂദിനമാണ് വിഷുവായി ആഘോഷിക്കുന്നു എന്നൊരു കഥയും വേറെ ഉണ്ട്. വീട്ടിലെ ഏറ്റവു മുതിർന്ന ഗൃഹനാഥ കാണിക്ക ഒരുക്കി അനന്തര തലമുറയെ, തുടർന്ന് വീട്ടിലുളള വളർത്തുമൃഗങ്ങളെ കാണിക്കുന്നു. ഗൃഹനാഥൻ ചക്ക വെട്ടി വിഷു വിഭവങ്ങൾക്കു നാന്ദി കുറിക്കുന്നു. കണി കണ്ടു തുറക്കുന്ന കണ്ണുകൾക് മുന്നിൽ നിറഞ്ഞ ആഹ്ളാദ അനുഗ്രഹങ്ങളോടെ കുടുംബ കാർണവർ വീഷുകൈനീട്ടമായി നാണയങ്ങൾ നൽക്കുന്നു.

കണി കൊന്നയും കണിവെള്ളരിയും കണികണ്ട് നന്മയുടെ ഒരു വർഷത്തെ വരവേൽക്കാൻ മലയാളികളായ മനുഷ്യർക്ക് ഒരു വിഷുദിനം കൂടി കടന്നുവരുന്നു. അതിനായുള്ള ഒരു പ്രാർത്ഥനയോടെയാണ് "ലോകാ സമസ്താ, സുഖിനോഭവന്തു" എന്ന സുക്തം അന്വർത്ഥമാക്കിയാണ് വിഷു പുലരിയിൽ മലയാളികൾ കണി ഒരുക്കുന്നത്. 

-വാഹിദ് കൂട്ടേത്ത്

Advertisment