ബോബി ചെമ്മണ്ണൂരിന്‍റെ വാക്കുകളെ ന്യായീകരിക്കുന്നില്ല. അയാൾ പറഞ്ഞതു തെറ്റ് തന്നെ. പക്ഷെ പ്രകോപനപരമായ വസ്ത്ര ധാരണത്തിലൂടെ കുപ്രസിദ്ധി നേടിയ ആളാണ് ഇപ്പോള്‍ ഇരവാദവുമായി രംഗത്തുവന്നിരിക്കുന്ന നടി.
അവരെ എന്തോ സ്ത്രീ വിമോചന മുന്നേറ്റത്തിന്റെ മുന്നണി പോരാളി എന്നൊക്കെയുള്ള രീതിയില്‍ മഹത്വ വത്കരിക്കുന്ന ഏര്‍പ്പാടിനോട് യോജിപ്പില്ല.
സിനിമയ്ക്ക് പുറത്ത് പൊതുവേദിയില്‍ പോലും തന്റെ ശരീരം പ്രദർശന വസ്തുവാക്കി ഒരു ഉളുപ്പുമില്ലാതെ കുപ്രശസ്തിയും കാശുമുണ്ടാക്കിയിട്ട് ഇപ്പോൾ സ്ത്രീത്വത്തെ അപമാനിക്കല്‍ പറഞ്ഞിട്ട് എന്തുകാര്യം ? ആദ്യം അവര്‍ സ്വന്തം വസ്ത്ര ധാരണത്തിലൂടെ സ്ത്രീത്വത്തെ അവഹേളിച്ച ഒരാളാണ്.
ബോബി ചെമ്മണ്ണൂർ നാവിൽ അത്യാവശ്യം വികട സരസ്വതി വിളയാടുന്നയാള്‍ ആണ്. അതാണയാളുടെ മാർക്കറ്റിങ്ങ് തന്ത്രം.
കുറെ നല്ലതും പിന്നെ ഇതുപോലുള്ള നെഗറ്റീവ് കാര്യങ്ങളും ചെയ്ത് പ്രശസ്തിയും ആരാധകരെയും ഉണ്ടാക്കിയെടുത്ത സൂത്രക്കാരനാണ് അയാൾ.
അങ്ങനെ ഉള്ള ഒരാളിൽ നിന്നും ഇങ്ങനെയൊക്കെയുള്ള പെരുമാറ്റം സ്വാഭാവികം എന്ന് നടിക്കുമറിയാം. അത് അറിഞ്ഞു തന്നെയാണല്ലോ അദ്ദേഹത്തിന്റെ പരിപാടികളില്‍ 3 തവണ പങ്കെടുത്തത്.
കൈയ്യില്‍ പിടിച്ചു കറക്കുകയും ഇഷ്ടമില്ലാതെ സ്പര്‍ശിക്കുകയും ചെയ്തു എന്ന് പറഞ്ഞതിനു ആധാരമായ സംഭവത്തിന് ശേഷം അതേ പരിപാടിയുടെ വീഡിയോ ഇപ്പറഞ്ഞ നടി സ്വന്തം നവ മാധ്യമ ഇടങ്ങളില്‍ പോസ്റ്റ് ചെയ്തതിന്‍റെ മാനസികാവസ്ഥയും പിന്നീടുള്ള ഈ പരാതിയും തമ്മില്‍ അത്ര പൊരുത്തം പോരാ.
പിന്നെ ഇപ്പോൾ എല്ലാവരും കളിയാക്കുന്നു എന്നതാണ് പ്രശ്നം. മാന്യമായി വസ്ത്രധാരണം നടത്തുന്ന ഒരു സ്ത്രീയെയും ആരും മോശം കമന്റ് പറയില്ല. ആരും തുറിച്ചും നോക്കില്ല.
അശ്ലീല വസ്ത്രദ്ധാരണം സമൂഹത്തില്‍ പ്രശ്നം തന്നെയാണ്. ശരീരം പ്രദര്‍ശിപ്പിച്ചാല്‍ അത് കാണുന്ന ചിലരെങ്കിലും അതിനെ മറ്റ് രീതിയില്‍ ചിന്തിക്കും.
പിന്നെ കയ്യിൽ പിടിച്ചെങ്കിൽ എന്ത് കൊണ്ട് അന്ന് അനിഷ്ടം കാണിച്ചില്ല ? ചിരിച്ചു കൊണ്ട് തന്നെ പറയാമായിരുന്നല്ലോ.. അത് പറ്റില്ല എന്ന്.
വലിയ സന്തോഷത്തോടെ അന്നേരം പരിപാടി കൊഴുപ്പിക്കാൻ തുള്ളുകയും ആടുകയും ഒക്കെ ചെയ്തിട്ട് പിന്നീട് അതിന്‍റെ വീഡിയോയും പരസ്യപ്പെടുത്തിയിട്ട് ഇപ്പോൾ മാത്രം ഇര വാദം ഉയർത്തുന്നത് ശരിയാണോ ?
ഏതെങ്കിലും ഒരു സാധാരണ വീട്ടമ്മയാണ് ഈ പരാതി തന്നിരുന്നതെങ്കിൽ ഇത്രയും പെട്ടെന്ന് പോലീസ് നടപടി ഉണ്ടാകുമായിരുന്നോ ?
വേറെ കുറെ നടികള്‍ ഇതിനേക്കാള്‍ ഗൌരവമുള്ള ബലാത്സംഘ പരാതിതന്നെ നല്‍കിയിട്ടും ചില കേമന്‍മാര്‍ക്ക് ജാമ്യം തേടി കോടതികള്‍ നിരങ്ങാന്‍ പോലീസ് പരവതാനി വിരിച്ച് കൊടുത്തില്ലേ. ആ നടന്മാര്‍ ഈ സമൂഹത്തിന് 100 രൂപയുടെ സംഭാവന നല്‍കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ. അവര്‍ അഭിനയിച്ചു പണം നേടുന്നതിനപ്പുറം ഈ നാടിന് എന്ത് സംഭാവനകളാണ് നല്‍കുന്നത്.
എന്നാല്‍ ബോബി വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നൂറേക്കര്‍ നല്കി. പതിനായിരത്തോളം പേര്‍ക്ക് ഈ മണ്ണില്‍ തൊഴില്‍ നല്കുന്നുണ്ട്. അങ്ങനൊരാള്‍ക്ക് മുന്‍പ് പറഞ്ഞ നടന്മാരേക്കാള്‍ അല്‍പ്പം പ്രിവിലേജ് ഒക്കെ ആകാമായിരുന്നു. കേരളം ആയതുകൊണ്ട് അത് പ്രതീക്ഷിക്കേണ്ട.
സ്വന്തം ശരീരത്തിലെ ചില ഭാഗങ്ങൾക്ക് ഉള്ളതിൽ കൂടുതൽ വലിപ്പം തോന്നാൻ ചില വച്ചു കെട്ടൽ കൂടി നടത്തി അതെല്ലാവർക്കും കാണാൻ പാകത്തിനുള്ള തുണിയും ചുറ്റി വരുന്ന ഏത് പെണ്ണായാലും പുച്ഛം മാത്രം. ദ്വയാര്‍ഥ പ്രയോഗം പോലെ തന്നെ അശ്ലീല വസ്ത്ര ധാരണവും എതിര്‍ക്കപ്പെടണം.