/sathyam/media/media_files/2025/09/09/8aab7d6a-955c-4c5f-a0ac-2e68b6cbce16-2025-09-09-14-43-39.jpg)
ക്യാമറകളിൽ പിടിക്കപ്പെടാത്ത ,സുജിത്തിനെപ്പോലെ നിയമപോരാട്ടം നടത്താത്തതിന്റെ പേരിൽ രക്ഷപെട്ട എത്രയോ മർദ്ദനവീരന്മാർ ഇപ്പോഴും പോലീസ് സേനയിൽ വിരാജിക്കുന്നുണ്ട്.
പലർക്കുമുണ്ടാകും പോലീസ് മർദ്ദനങ്ങളുടെ, പോലീസ് അധികാര ദുർവിനിയോഗത്തിന്റെ കഥകൾ പറയാൻ.. പോലീസേമാന്മാരാൽ അപമാനിതരായി ജീവിക്കുന്ന എത്രയോ പേരുണ്ടാകും ? ഉണ്ടാകാം എന്നല്ല ഉണ്ട് എന്നുതന്നെയാണ് ശരിയായ ഉത്തരം.
പോലീസ് മൂന്നാം മുറ പ്രയോഗിച്ചിട്ടില്ലാത്ത ഒരു പോലീസ് സ്റ്റേഷനും കേരളത്തിലുണ്ടാകില്ല..ഇതിനൊക്കെ കാരണക്കാർ രാഷ്ട്രീയക്കാരും പോലീസ് അസോസിയേഷൻകാരുമാണ്.. അവരുടെ പിന്തുണയില്ലാതെ ഒരു ത്തനും ജനത്തിനുമേൽ കൈവയ്ക്കാൻ ധൈര്യമുണ്ടാകില്ല.
ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിലാപങ്ങൾ ഒരു പാഠമാകണം. പോലീസ് സ്റ്റേഷനുകളിലെ രാഷ്ട്രീയക്കാരുടെ ഇടപെടൽ പൂർണ്ണമായും ഇല്ലാതാകണം. പോലീസ് അസോസിയേഷനുകൾ പിരിച്ചുവിടണം. നിയമപരിപാല നവും ക്രമസമാധാനവും നടത്തേണ്ട പോലീസ് സേനയ്‌ക്കെന്തിനാണ് യൂണിയൻ ? തെറ്റുകാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് രാഷ്ട്രീയക്കാർ ഒരുകാലത്തും കൈക്കൊള്ളാൻ പാടുള്ളതല്ല.
പോലീസ് സ്റ്റേഷനുകൾ മുഴുവനായും CCTV പരിധിയിൽ കൊണ്ടുവരണം. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ അപ്പീൽ പോകാതെ സ്റ്റേഷനുകളിൽ നിന്നും ലഭ്യമാക്കാനുള്ള കർശന നിർദ്ദേശം സർക്കാർ പുറപ്പെടുവിക്കണം.
അധികാരദുർവിനിയോഗത്തിലൂടെ സാധാരണക്കാരെ മനപ്പൂർവ്വം കള്ളക്കേസുകളിൽ കുടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടാനുള്ള നിയമം, ഭരണ - പ്രതിപക്ഷം ഒന്നായി നിയമസഭയിൽ കൊണ്ടുവന്നു പാസ്സാക്കണം.
" പോലീസ് നന്നായാൽ - നാട് നന്നാകും "