/sathyam/media/media_files/vAVV3RpHjUhZnlDmNKX2.jpg)
ദാരുണമായ സംഭവം എന്ന് ഒറ്റവാക്കിൽ പറയാൻ ഇനിയും ഇതുപോലെ നിരവധി കൊലപാതകങ്ങൾ നടക്കും, കാരണം ഇത് ഇന്ത്യയാണ്... ഇവിടെ ഇങ്ങനെയാണ്.
ഇവിടെ ഉള്ള നിയമ സംവിധാനം ഇനിയും മാറിയില്ലെങ്കിൽ വരും നാളുകളിൽ ജനങ്ങൾ നിയമം കയ്യില്ലെടുക്കുന്ന അവസ്ഥയിൽ എത്തും... ഇവിടെ ഇന്ന് ശരിക്കും ജീവിക്കാൻ പേടിയാണ്, ഓരോ ദിവസവും കൊലപാതകങ്ങൾ നടക്കുന്നു, അതിന് ഞാൻ മനസ്സിലാക്കിയ രണ്ടു കാര്യങ്ങൽ
1 - നിയമം വേണ്ടത്ര സ്ട്രോങ്ങ് അല്ല... കൊലപാതകം ചെയ്തവർക്ക് സുഖ ചികിത്സ ജയിലിൽ...
2 - ലഹരി ഉപയോഗം വർദ്ധിക്കുന്നു...
എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ മാത്രം ജാഗരൂകരായി മാറുന്ന മാറി മാറി വരുന്ന സർക്കാരുകൾ എന്ത് കൊണ്ട് ഇതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നില്ല??? കാരണം എന്താണ് എന്ന് അറിയുമോ അവരുടെ കുടുംബത്തിൽ ഒന്നും ഇങ്ങനെ ഒന്ന് നടക്കാൻ പോകുന്നില്ല എന്ന വിശ്വാസം... പക്ഷേ ഇങ്ങനെ പോയാൽ ആ വിശ്വാസം ഒക്കെ തെറ്റുന്ന കാലം വിദൂരമല്ല.... പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ വാഗ്ദാനങ്ങൾ വാരി കോരി കൊടുക്കുന്നതിൽ ഒരു അർത്ഥവുമില്ല... നഷ്ടപ്പെട്ടത് തിരിച്ചു നൽകാൻ നമുക്ക് സാധിക്കുമോ?
ക്രൂരമായ കൊലപാതകം നടത്തിയ പ്രതികൾ എല്ലാം ഇന്ന് സുഖിച്ചു ജീവിക്കുന്നു കേരളത്തിലെ ജയിലുകളിൽ, എന്തിന് ഇവർക്ക് വേണ്ടി സര്ക്കാര് പണം ചിലവഴിക്കണം? വധശിക്ഷ നൽകരുതോ? അങ്ങനെ എങ്കിൽ മരിച്ചവരുടെ ആത്മാക്കൾക്ക് സന്തോഷം ഉണ്ടാവും.... നാളെകളിൽ ഇതുപോലെ ഒന്ന് ചെയ്യാൻ ഒന്ന് വിറയ്ക്കും...
നിങ്ങളുടെ നാട്ടിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടെങ്കിൽ അത് നിർത്തിപ്പിക്കുക ഇല്ലെങ്കിൽ നാളെ നിങ്ങളുടെ വീടുകളിലും ഇതുപോലെ പലതും സംഭവിച്ചേക്കാം... അപ്പൊൾ കിടന്ന് കരഞ്ഞത് കൊണ്ടൊന്നും ഒരു കാര്യവുമില്ല... ലഹരി ഉപയോഗിക്കുന്നവരുടെ മാനസികാവസ്ഥ എന്താണ് എന്ന് നമുക്ക് പോലും പ്രവചിക്കാൻ സാധിക്കില്ല...
അതുകൊണ്ട് ഇനിയെങ്കിലും ഇത്തരം പ്രവർത്തി ചെയ്യുന്നവരെ വെറുതെ ജയിലിൽ കൊണ്ട് പോയി തീറ്റി പോറ്റാതെ എത്രയും വേഗം വധശിക്ഷ നടപ്പിലാക്കുക... അത് മാത്രമേ ഇതിന് ഒരു പരിഹാരം ഉള്ളൂ... ഒപ്പം ലഹരി വിമുക്ത നാടാക്കി നമ്മുടെ നാടിനെ മാറ്റുവാൻ ഏവരും മുന്നിട്ടിറങ്ങുക...ഇല്ലെങ്കിൽ നാളെ ഈ കൊച്ചു കേരളം കൊലപാതകങ്ങളുടെ സ്വന്തം നാടായി മാറും....
ജിതിൻ ഉണ്ണികുളം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us