ഒറ്റപ്പാലത്ത് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

New Update

publive-image

Advertisment

പാലക്കാട്: ഒറ്റപ്പാലത്ത് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സബ് രജിസ്ട്രാര്‍ ഓഫീസിന്റെ എതിര്‍വശത്താണ് അമ്പതോളം കാര്‍ഡുകള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്.

കടപ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ അഴിയന്നൂർ പ്രദേശത്തുളളവരുടെ കാർഡുകളാണ് കണ്ടെത്തിയവയിൽ അധികവും. കാർഡുകൾ ഉദ്യോഗസ്ഥർ ബോധപൂർവം വിതരണം ചെയ്യാതെ ഉപേക്ഷിച്ചതാണെന്നും തോൽവിയിൽ വിറളി പൂണ്ട സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

Advertisment