മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും ഏഴ് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

author-image
Charlie
Updated On
New Update

publive-image

ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഒഴിവു വന്ന മൂന്ന് ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭ​ഗവന്ത് മാൻ രാജിവച്ച സംഗ്രൂർ, സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷൻ രാജിവച്ച ഉത്തർപ്രദേശിലെ അസം​ഗർ, യുപിയിലെ മറ്റൊരു സീറ്റായ റാംപുർ എന്നിവിടങ്ങളിലാണു വോട്ടെടുപ്പ്. ആറു സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കും ഇന്നാണ് വോട്ടടെപ്പ്. വോട്ടെണ്ണൽ ജൂൺ 26ന് നടക്കും.

Advertisment

ജാർഖണ്ഡിലെ മന്ദറിൽ കോൺഗ്രസ് ടിർക്കിയുടെ മകൾ ശിൽപി നേഹയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ ബിജെപി ഗംഗോത്രി കുജൂരിനെയാണ് മത്സരിപ്പിക്കുന്നത്.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി ബന്ധു തിർക്കി ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് മണ്ഡലത്തിൽ സീറ്റ് ഒഴിവ് വന്നത്. ഡൽഹിയിലെ രജീന്ദർ നഗർ സീറ്റിൽ ബിജെപി മുൻ കൗൺസിലർ രാജേഷ് ഭാട്ടിയയ്‌ക്കും കോൺഗ്രസിന്റെ പ്രേംലതയ്‌ക്കുമെതിരെ ദുർഗേഷ് പഥക്കിനെയാണ് എഎപി സ്ഥാനാർത്ഥിയാക്കിയത്. എഎപിയുടെ രാഘവ് ഛദ്ദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വന്നത്.

ത്രിപുരയിൽ ടൗൺ ബോർഡോവാലിയിലാണ് മുഖ്യമന്ത്രി മണിക് സാഹ മത്സരിക്കുന്നത്. കോൺഗ്രസിന്റെ ആശിഷ് കുമാർ സാഹയാണ് മുഖ്യ എതിരാളി. അഗർത്തലയിൽ മുൻ ബിജെപി എംഎൽഎ സുദീപ് റോയ് ബർമ്മനെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഡോ അശോക് സിൻഹയും, സിപിഎം സ്ഥാനാർത്ഥി കൃഷ്ണ മജുംദറുമാണ്. ആന്ധ്രാപ്രദേശിലെ ആത്മകൂറിൽ വൈ.എസ്.ആർ കോൺഗ്രസ് വിക്രം റെഡ്ഡിയെ മത്സരിപ്പിക്കും. ഗൗതം റെഡ്ഡിയുടെ സഹോദരനാണ് മത്സരിക്കുന്ന വിക്രം റെഡ്ഡി. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ജി ഭരത് കുമാർ യാദവാണ്. അതേസമയം ടിഡിപി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

Advertisment