ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതായിരിക്കണം യഥാര്‍ത്ഥ രാജ്യ സ്‌നേഹമെന്ന് ; വിഎസ്

New Update

publive-image

Advertisment

പാലക്കാട് : ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതായിരിക്കണം യഥാര്‍ത്ഥ രാജ്യ സ്‌നേഹമെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പി ക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആദ്യത്തെ നിലപാട്. എന്നാല്‍ ഓന്തിന് പോലുംമാറാന്‍ കഴിയാത്ത തരത്തില്‍ ഇവര്‍ നിലപാട് മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ തിരുനെല്ലിയില്‍ പോയതുകൊണ്ടൊന്നും കോണ്‍ഗ്രസ് നടത്തിയ വര്‍ഗ്ഗീയ പ്രീണനങ്ങള്‍ക്ക് പരിഹാരമാവില്ലെന്നും വിഎസ് പറഞ്ഞു.

പാലക്കാട് പുതുപ്പരിയാരത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎസ് അച്യുതാനനന്ദന്‍. പാലക്കാട് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ ജനശബ്ദം പത്രിക വിഎസ് പ്രകാശനം ചെയ്തു. വെള്ളിയാഴ്ച പാലക്കാട് മണ്ഡലത്തിലെ പട്ടാമ്പി കൊപ്പത്തും, ശനിയാഴ്ച ആലത്തൂര്‍ മണ്ഡലത്തിലെ കൊല്ലങ്കോടും വിഎസ് തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.