New Update
Advertisment
പാലക്കാട്: ഇന്ത്യയിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന നൂറ്റി പത്തൊമ്പത് താരങ്ങൾക്ക് ഐക്യദാർദാർഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലയിൽ ഐക്യദാർ ഢ്യ ദിനം ആചരിച്ച് ദീപം തെളിയിച്ചു.ഏകോപന സമിതി ജില്ല പ്രസിഡണ്ട് വി എം ലത്തീഫ് ഐക്യദാർഢ്യ ദിന വിശദീകരണം നടത്തി.
ജില്ല ജനറൽ സെക്രട്ടറി സുനിൽ ബാബു അധ്യക്ഷത വഹിച്ചു. ജാഫർ പാലക്കാട് സലീം ഒറ്റപ്പാലം ഷബിൻ ഇ.കെ.ദേവരാജ് പട്ടാമ്പി, കെ കെ മുഹമ്മദ് ബഷീർ പഴേരി, ബെന്നി ആലക്ക കുന്നേൽ, കെ ടി എ മുനീർ എന്നിവർ പ്രസംഗിച്ചു.