ഇന്നലത്തെ സന്തോഷത്തിനെക്കാൾ ഉപരി തനിക്ക് ഇന്നൊരു ചെറിയൊരു വിഷമം ഉണ്ട്….ഉറിയടി കണ്ണന് പറയാനുള്ളത്

Tuesday, August 27, 2019

ഉറിയടിക്കണ്ണന്റെ വേഷമിട്ട വെെഷ്ണവ എന്ന മിടുക്കി പെണ്‍കുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വെെറലായിക്കൊണ്ടിരിക്കുന്നത്.

കണ്ണന്റെ കുസൃതികളും വികൃതികളുമായി ജന്മാഷ്ടമിയോടനുബന്ധിച്ചു നടന്ന ഉറിയടിയുടെ വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയകളില്‍ വെെറലായത്. കണ്ണന്റെ വേഷത്തില്‍ ചുവടുവച്ച ഈ പെണ്‍കുട്ടി ആരാണെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിച്ചിരുന്നു.

എന്നാല്‍,​ വെെഷ്ണവയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളും സജീവമായിട്ടുണ്ട്. പ്രധാനമായും ടിക് ടോക്കിലും ഫേസ്ബുക്കിലും വ്യജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ യഥാര്‍ത്ഥ അക്കൗണ്ട് വെളിപ്പെടുത്തുകയാണ് വെെഷ്ണവ.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വൈഷ്ണവ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സന്തോഷത്തേക്കാള്‍ ഉപരി തനിക്ക് ചെറിയൊരു വിഷമം തന്നിട്ടുണ്ട്… എന്ന് തുടങ്ങിയാണ് വെെഷ്ണവ പറയുന്നത്. ഇന്‍സ്റ്റ‌ഗ്രാമില്‍ മാത്രമേ തനിക്ക് അക്കൗണ്ട് ഉള്ളൂവെന്നും വെെഷ്ണവ പറയുന്നു.

“ഇന്നലെ സന്തോഷത്തിനേത്തേക്കാള്‍ ഉപരി തനിക്ക് ചെറിയൊരു വിഷമം തന്നിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ ഇന്‍സ്‌റ്റഗ്രാമില്‍ മാത്രമേ എനിക്ക് അക്കൗണ്ട് ഉള്ളൂ. അതില്‍ രണ്ട് അക്കൗണ്ടുകളാണ് ഉള്ളത് ഒന്ന് പ്രെെവറ്റ് അക്കൗണ്ടും മറ്റൊന്ന് പബ്ലിക് അക്കൗണ്ടും.

പ്രവെെറ്റ് അക്കൗണ്ടിന്റെ പേര് വെെഷ്ണവ എന്നും പബ്ളിക് അക്കൗണ്ടിന്റെ പേര് രാധാമാധവ് എന്നാണെന്നും വെെഷ്ണവ പറയുന്നു. ഈ അക്കൗണ്ടുകളുടെ പേരില്‍ തന്നെ കുറേ വ്യാജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും വെെഷ്ണവ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

×