ക്ഷേത്രോത്സവത്തിന് ഹിന്ദു പോലീസുകാര്‍ വേണമെന്ന ആവശ്യം വിവാദമായി

New Update

കൊച്ചി: ഉത്സവ നടത്തിപ്പിന് ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ട് ദേവസ്വം അസി.കമ്മിഷണര്‍. ക്രമസമാധാനം പാലിക്കാനും ഗതാഗതം നിയന്ത്രിക്കാനുമാണ് കമ്മിഷണര്‍ ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് തൃപ്പൂണിത്തറ ദേവസ്വം അസി.കമ്മിഷണറാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയത്. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയം ഉത്സവത്തിനായാണ് ഇത്തരത്തില്‍ ഡ്യൂട്ടിക്കായി ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ടത്.

Advertisment

publive-image

  • കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കാര്യാലയം

വൈറ്റില ക്ഷേത്രത്തിലെ തൈപ്പൂയം ഉത്സവുമായി ബന്ധപ്പെട്ട് പൊലീസുകാരെ നിയോഗിക്കേണ്ടതു സംബന്ധിച്ച് എന്നാണ് കത്തില്‍ വിഷയമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 'വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 1195 എംഇ തൈപ്പൂയ മഹോത്സവം 08/02/2020 ല്‍ കൊണ്ടാടുകയാണ്.

ക്ഷേത്രത്തിന് മുന്‍വശത്ത് മൊബിലിറ്റി ഹബ് നിലവില്‍ വന്നതിനാല്‍ ട്രാഫിക് കൂടുതലായതുകൊണ്ട് പൂയം മഹോത്സവത്തോടനുബന്ധിച്ച് ഗതാഗത തടസങ്ങള്‍ ഒഴിവാക്കാനും ധാരാളം കാവടി ഘോഷയാത്രകള്‍ നടക്കുന്നതിനാല്‍ ക്രമസമാധാനം പാലിക്കുവാന്‍ ആവശ്യമായ ഹിന്ദുക്കളായ പൊലീസ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു,'-എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ മതത്തിന്റെ പേരില്‍ വേര്‍തിരിവ് അനുവദിക്കരുതെന്ന് പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കൊച്ചി ദേവസ്വം ബോര്‍ഡാണ് വിചിത്രമായ ആവശ്യം ഉന്നയിച്ച് കത്തയച്ചത്. വിവാദത്തെ തുടര്‍ന്നു ദേവസ്വം ബോര്‍ഡ് ആവശ്യം തിരുത്തി. ക്രമസമാധാന പാലനത്തിനും വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്നും കാണിച്ച് ഈ മാസം 21-നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ കത്ത് നല്‍കിയത്. എന്നാല്‍ ഇതിനെതിരേ പൊലീസ് അസോസിയേഷന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

temple police festivel vyttila
Advertisment