മോശം കാലാവസ്ഥ; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, November 26, 2020

കുവൈറ്റ് സിറ്റി: മോശം കാലാവസ്ഥയുടെയും കാഴ്ചക്കുറവിന്റെയും പശ്ചാത്തലത്തില്‍ വാഹന ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

×