/sathyam/media/post_attachments/Pv5KOO3OUMd7Pd8QpDyS.jpeg)
വാഷിംഗ്ടൺ: ഇനി ബഹിരാകാശത്തും തുണി അലക്കാം. ബഹിരാകാശ യാത്രികരുടെ തുണി അലക്കലുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് നാസ. ബഹിരാകാശത്ത് വസ്ത്രങ്ങൾ വൃത്തിയാക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ സോപ്പ് നിർമ്മിക്കാനൊരുങ്ങുകയാണ് നാസ. ഇതിനായി സോപ്പ് നിർമ്മാണ കമ്പനിയായ ടൈഡ് നാസയുമായി കൈകോർത്തു. അടുത്ത വർഷം പരീക്ഷണത്തിനായി ടൈഡിന്റെ സോപ്പ് ബഹിരാകാശത്തേയ്ക്ക് അയക്കും. സോപ്പിന്റെ മൈക്രോ ഗുരുത്വാകർഷണവും വികിരണവും പരിശോധിക്കുകയും ഫലം വിലയിരുത്തുകയും ചെയ്യുമെന്ന് നാസയിലെ വിദഗ്ധർ അറിയിച്ചു.
ബഹിരാകാശ നിലയങ്ങളിൽ വളരെ പരിമിതമായ അളവിൽ മാത്രം വെള്ളം ലഭ്യമാകുന്നനാൽ തന്നെ വൃത്തിഹീനമാകുന്ന വസ്ത്രങ്ങൾ അവിടെ ഉപേക്ഷിക്കാറാണ് പതിവ്. ബഹിരാകാശ യാത്രികരുടെ ഒരു പ്രാധാന പ്രശ്‌നങ്ങളിൽ ഒന്നുതന്നെയാണിത്. സാധാരണ ഗതിയിൽ ഓരോ വർഷവും 73 കിലോ തുണിയാണ് ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. ഇതിന് ചെലവ് വളരെ കൂടുതലാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
നാസയുടെ മിഷൻ സോപ്പ് യാഥാർത്ഥ്യമായാൽ വലിയൊരു പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. പരീക്ഷണം വിജയിച്ചാൽ ചാന്ദ്രയാൻ അടക്കമുള്ള ദൗത്യങ്ങളിൽ ഏർപ്പെടുന്ന ബഹിരാകാശ യാത്രികർക്കൊപ്പം അയക്കുന്ന അവശ്യ വസ്തുക്കളിൽ ടൈഡിന്റെ സോപ്പും ഉണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us