ചാത്തന്നൂരിൽ സംസ്‌കരിച്ച മാലിന്യം തോടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തള്ളി: തള്ളിയത് ജലാശയങ്ങള്‍ക്ക് സമീപം നിക്ഷേപിക്കാന്‍ പാടില്ലാത്ത മാലിന്യം

author-image
Charlie
New Update

publive-image

കൊല്ലം: സംസ്‌കരിച്ച മാലിന്യം ചാത്തന്നൂര്‍ തോട്ടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തള്ളി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ട് തടഞ്ഞു. ചാത്തന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് കല്ലുവെട്ടാംകുഴി വാര്‍ഡില്‍ കളങ്ങര ക്ഷേത്രത്തിന് സമീപം തോട്ടിനരുകിലാണ് സംസ്‌കരണ മാലിന്യം കൊണ്ടിട്ട് പുരയിടം നികത്താന്‍ ശ്രമിച്ചത്. രാവിലെ 9.30 ഓടെ മാലിന്യം തള്ളിയത്. ജലാശയങ്ങള്‍ക്ക് സമീപം നിക്ഷേപിക്കാന്‍ പാടില്ലാത്ത മാലിന്യമാണ് യാതൊരു നിയമ വ്യവസ്ഥയും പാലിക്കാതെ ഇവിടെ കൊണ്ടിട്ടത്.

Advertisment

നിരവധി കുടുംബങ്ങള്‍ ചാത്തന്നൂര്‍ തോടിനെ ആശ്രയിക്കുന്നത്.നാട്ടുകാര്‍ തടഞ്ഞതോടെ ഗ്രാമപ്പഞ്ചായത്ത് ഇടപെട്ട് അധികൃതരെത്തി സംസ്‌കരണ മാലിന്യം ഇടുന്നത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. വളമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കരാറുകാരന്‍ സംസ്‌കരിച്ച മാലിന്യം കൊണ്ടിട്ടതെന്നാണ് പുരയിടം ഉടമ പറയുന്നത്. എന്നാല്‍ ആരോഗ്യ വകുപ്പ് അധികൃതരോ റെവന്യൂ അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അറിയാതെയാണ് ഇവ നിക്ഷേപിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജലാശങ്ങള്‍ക്ക് സമീപവും വയലുകള്‍ നികത്തുന്നതിനും സംസ്‌കരിച്ചെടുത്ത് മാലിന്യങ്ങള്‍ കൊണ്ട് നിക്ഷേപിക്കുന്നത് തടയാന്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

Advertisment