/sathyam/media/post_attachments/DlOBmeqZhPssrbTto67m.jpg)
കോഴായിലുള്ള ജില്ലാ കൃഷിത്തോട്ടത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നീക്കത്തിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആക്ഷൻ കൗൺസിൽ യോഗം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കുറവിലങ്ങാട്: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നീക്കത്തിനെതിരെ ജൂലൈ 19 തിങ്കളാഴ്ച കോഴായിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സർവ്വകക്ഷി ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആക്ഷൻ കൗൺസിൽ യോഗം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലം വിട്ട് നൽകുകയില്ല എന്ന് ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുക്കാത്തതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഗവൺമെന്റിന് സർവ്വകക്ഷി നിവേദനം സമർപ്പിക്കുവാനും പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനും യോഗം തീരുമാനിച്ചു.
ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, അഡ്വ. റ്റി ജോസഫ്, തോമസ് കണ്ണന്തറ, ഷിജോ എസ്.ആർ, എം.എം ദേവസ്യ, കെ.പി വിജയൻ, നാരായണൻ നമ്പൂതിരി, സിറിയക് ഐസക്ക്, അനിൽ കാരയ്ക്കൽ, ടോണി പെട്ടയ്ക്കാട്ട്, സജോ വാന്തിയിൽ, ബിജു ജോൺ, ഷാജി തടത്തിപ്പറമ്പിൽ, ബിജു കൊല്ലംപറമ്പിൽ, ജോസഫ് സെബാസ്റ്റ്യൻ തെന്നാട്ടിൽ, സനോജ് മിറ്റത്താനി, സന്തോഷ് ചീപ്പുങ്കൽ, ജോൺ കെ.യു, വി.യു. ചെറിയാൻ, വി.റ്റി ജോസഫ്, ജനപ്രതിനിധികളായ ബേബി തൊണ്ടാംകുഴി, അൽഫോൻസാ ജോസഫ്, ടെസ്സി സജീവ്, ജോയിസ് അലക്സ്, ലതികാ സാജു, എം.എം ജോസഫ് എന്നിവർ പ്രസംഗിച്ചു.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, സാമൂഹിക സമുദായ സംഘടനാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us