ചാത്തന്നൂർ മാമ്പള്ളിക്കുന്നത്ത് വീടുകളിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കുന്നതായി പരാതി

New Update

publive-image

ചാത്തന്നൂർ: മാമ്പള്ളികുന്നം വാർഡിൽ വീടുകളിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കി വിടുന്നതായി പരാതി. ചാത്തന്നൂർ-ഓയൂർ റോഡിൽ തുടങ്ങി പുളിയ് തൊടിയിൽ അവസാനിക്കുന്ന യൂണിവേഴ്സ് റോഡിലാണ് മലിനജലം ഒഴുക്കുന്നത്.
മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതായി നിരവധി തവണ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ലയെന്നും നാട്ടുകാർ.

Advertisment

നേരം പുലരുന്നതിന് മുന്നേ തന്നെ മലിനജലം ഒഴുകിയെത്തും. റോഡിന് ഒരു ഭാഗത്ത് നിന്ന് ഒലിച്ചെത്തുന്ന വെള്ളം ഉച്ചയോടെ യാണ് വറ്റാറുള്ളതെങ്കിലും വൈകുന്നേരം വീട്ടും മലിനജലം ഒഴുക്കി വിടുന്നത് പതിവാണ്. യൂണിവേഴ്സിൽ നിരവധി വിദ്യാർത്ഥികളാണ് പഠന ത്തിനായ് വന്ന് പോകുന്നത്. മലിന ജലത്തിൽ ചവിട്ടി യാത്ര ചെയ്യേണ്ട ഗതികേടിലാണ് വിദ്യാർത്ഥികളും അത് വഴി കടന്നു പോകുന്ന കാൽ നടയാത്രക്കാരും. വർഷങ്ങളായി ഇതാണ് അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു.

ഇവിടെ ഓടയില്ലാത്തതിനാൻ റോഡിലെ വെള്ളം ഒഴുകിപോകാതെ റോഡിൽ തന്നെ കെട്ടികിടക്കുകയാണ് പതിവ്. മലിനജലത്തിൽ ചവിട്ടാതെ ജനങ്ങൾക്ക് നടക്കാൻ പറ്റാത്ത അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തിരക്കേറിയ റോഡിലേക്ക് മലിനജലം തുറന്ന് വിടുന്നവരെ കണ്ടെത്തി നിയമ നടപ ടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളും പറയുന്നു.

Advertisment