Advertisment

പൽപക് വനിതാവേദിയുടെ നേത്യത്വത്തിൽ വടക്കൻഞ്ചേരി ദൈവദാൻ സെന്റെറിൽ സ്ഥാപിച്ചു നൽകുന്ന ശുദ്ധജല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

New Update

കുവൈറ്റ്‌: പൽപക് വനിതാവേദിയുടെ നേത്യത്വത്തിൽ വടക്കൻഞ്ചേരി ദൈവദാൻ സെന്റെറിൽ സ്ഥാപിച്ചു നൽകുന്ന ശുദ്ധജല കുടിവെള്ള പദ്ധതിയുടെ (സ്നേഹസ്പർശം-2021) ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisment

publive-image

കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ രീതിയിൽ നാട്ടിൽ സന്നിഹിതരായിക്കുന്ന പൽപക് കുടുംബാംഗങ്ങളുടെ സാനിദ്ധ്യത്തിൽ വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് (കുവൈറ്റ് സമയം രാവിലെ 8.30 ന്) ബഹുമാനപ്പെട്ട വടക്കൻഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

പദ്ധതി സമർപ്പണത്തിന്റെ ഭാഗമായി 31 ന് ശനിയാഴ്ച ദിവസം ദൈവദാൻ സെന്ററിലെ 200ൽ പരം അമ്മന്മാർക്ക് ഉച്ചഭക്ഷണവും വനിതാവേദി നൽകുന്നതാണ്.

water project
Advertisment