സമൂഹ മാധ്യമ ഹര്‍ത്താലുകള്‍ അനുവദിച്ച് കൂടാ

Monday, April 30, 2018

സമൂഹ മാധ്യമങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ള ഒരു ലോകത്താണ് നാം ജീവിയ്കുന്നത് .ജനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇന്ന് സമൂഹ മാധ്യമങ്ങള്‍ക്ക് വളരെ നല്ല ഒരു സ്ഥാനമാണ് ഉള്ളത് .അതിന് ഏറ്റവും വലിയ ഉദാഹരണമാണ്‌ ജനുവരിയില്‍ ശ്രീജിത്തിന് അനുഭാവം പ്രകടിപ്പിച്ച് സെക്രെടരിയേറ്റ് പടിക്കല്‍ നടന്നത് .പിന്നീട് എല്‍ . ഡി .സി .റാങ്ക് ഹോള്‍ടെഴ്സ് നടത്തിയ സമരവും ആഹ്വാനം ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ കൂടി തന്നെ .എന്നാല്‍ ആഹ്വാനങ്ങള്‍ നമ്മെ ദോഷമയും ബാധിക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ്‌ വിഷുവിന് തൊട്ടടുത്ത ദിനം (16-4 -2018)കേരളം കണ്ട ഹര്‍ത്താല്‍ ആഹ്വാനം .

കത്വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബാലത്സന്ഘം ചെയ്ത് കൊന്നത് മനസാക്ഷി മരവിക്കാത്ത ആരും അങ്ങീകരിക്കുന്ന ഒന്നല്ല .ഈ ഹര്‍ത്താലിനോട് അനുബന്ധിച് അക്രമം നടന്നത് മലപ്പുറം ,കോഴിക്കോട് തുടങ്ങിയ ജില്ലകളുടെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ ആയതു കൊണ്ട് തന്നെ പലരും ഇത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആണെന്ന് കരുതി .മുസ്ലിം നാമധാരിയായ കുട്ടിയ്ക്ക് ഇങ്ങനെ സംഭവിച്ചതിനാല്‍ ഇത് ജാതീയമായി മുതലെടുക്കപ്പെടുകയാണെന്ന് കരുതിയവരുമുണ്ട് .

ഈ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ തിരക്കിയുള്ള യാത്ര പോലീസ് തുടങ്ങിയതോടെ ഞെട്ടിയ്ക്കുന്ന വസ്തുതകളാണ് പുറത്ത് വന്നത് .അന്വേഷണം പോലിസിനെ കൊണ്ടെത്തിച്ചത് ‘വോയിസ്‌ ഓഫ് യൂത്ത് ‘, ‘ജെസ്ടിസ് ഫോര്‍ സിസ്റെര്സ് ‘എന്നീ വാട്സപ്പ് ഗ്രൂപ്പ്‌ കളിലേയ്ക്കും ഇതിന്‍റെ അഡ്മിന്‍ മാരിലെയ്ക്കുമാണ് .ഈ ഗ്രൂപിന്‍റെ അഡ്മിന്‍മാരില്‍ പ്രധാനിയായ അമര്‍നാഥ്‌ ബൈജു സ്കൂള്‍ കാലം മുതലേ സംഘപരിവാര്‍ അനുഭാവം ഉള്ളയാളാണ് .ഒന്നര മാസം മുന്‍പ് മാത്രം ആര്‍ .എസ് .എസ് വിട്ട ഇയ്യാള്‍ പിന്നീട് ശിവസേനയില്‍ ചേരുകയായിരുന്നു .

ജെസ്ടിസ് ഫോര്‍ സിസ്റെഴ്സ് എന്ന ഗ്രൂപിലെ പ്രതിപാദ്യ വിഷയം തന്നെ കത്വ സംഭവം ആയിരുന്നു . ഏപ്രില്‍ 13 ന് രൂപീകരിച്ച ഗ്രൂപ്പിലൂടെ 15 വയസുകാരനും പ്രതിയായി എന്നത് വിസ്മരിച്ച് കൂടാ .പ്രവാസിയായ പിതാവ് വാങ്ങി നല്‍കിയ വിലകൂടിയ ഫോണ്‍ ആണ് പത്താം ക്ലാസ്സിലെ റിസള്‍ട്ട്‌ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിയെ ചതിച്ചത് .തങ്ങളുടെ ഗ്രൂപ്പിലേയ്ക്ക്  ലിങ്ക് ഉപയോഗിച്ച് കയറിയ ആദ്യ മലപ്പുറം സ്വദേശിയെ അമര്‍നാഥ്‌ ബൈജുവും ടീമും ഗ്രൂപ്പിന്‍റെ അഡ്മിന്‍ ആക്കുകയായിരുന്നു .

ചിലവ് കുറഞ്ഞ രീതിയില്‍ ആഹ്വാനങ്ങള്‍ നല്കാന്‍ സമൂഹ മാധ്യമങ്ങള്‍ വഴി സാധിക്കുന്നു എന്നത് തന്നെ ഇവയുടെ ദുരുപയോഗവും വര്‍ധിപ്പിക്കുന്നു .ആം ആദ്മി പാര്‍ടി അധികാരത്തില്‍ വന്നതില്‍ സമൂഹ മാധ്യമങ്ങളുടെ പങ്ക് വലുതാണ് .എന്നാല്‍ സമൂഹത്തിന്‍റെ നന്മയ്ക്കായി ഉപയോഗിയ്ക്കേണ്ട മാധ്യമങ്ങള്‍ ഇന്ന് ദുരുപയോഗപ്പെടുത്തുന്നു എന്നതിന്‍റെ ഒടുവിലെ ഉദാഹരണമാണ്‌ ഈ ഹര്‍ത്താല്‍ ആഹ്വാനം .ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവന്‍ ഏത് പാര്‍ടിക്കാരനാണെങ്കിലും അനുവദിച്ച് കൂടാ .

×