അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image
വയനാട് : അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയക്കണ്ടിയൂർ ഊരിലെ കൃഷ്ണന്റെ ഭാര്യ ദീപയാണ് വഴിമധ്യേ പ്രസവിച്ചത്. രണ്ടരക്കിലോ തൂക്കമുള്ള പെൺകുഞ്ഞിനാണ് ദീപ ജന്മം നൽകിയത്. അമ്മയെയും കുഞ്ഞിനേയും അഗളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

ഈ മാസം 27 നാണ് ദീപയ്ക്ക് പ്രസവത്തിനു തീയതി പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ രാത്രി വേദന ആരംഭിച്ചതോടെ ഭർത്താവ് കൃഷ്ണൻ ദീപയുമായി ഓട്ടോറിക്ഷയിൽ അഗളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ യാത്രാമധ്യേ ഗൂളിക്കടവിൽ വച്ച് ദീപ പെൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും പിന്നീട് ആശുപത്രിയിലേക്ക് എത്തിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ട‍ര്‍മാര്‍ അറിയിച്ചു.

Advertisment