വയനാട് : വയനാട്ടിലെ ആക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ചാലത ശക്തിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എല്ലാ കാലവും കോണ്‍ഗ്രസ് പഞ്ചപുച്ഛമടക്കി നില്‍ക്കുമെന്ന് കരുതേണ്ടെന്ന് സുധാകരന്‍ പ്രതികരിച്ചു. എസ്എഫ്‌ഐ ആക്രമണത്തിന് പിന്നില്‍ ചാലക ശക്തിയുണ്ട്. എതിര്‍ക്കാനും തിരിച്ചടിക്കാനും കോണ്‍ഗ്രസിനും കഴിവുണ്ട് എന്നും സുധാകരന്‍ പറഞ്ഞു.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റയില്‍ രാത്രി 7.30ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരും. ജില്ലയിലേക്ക് കൂടുതല്‍ പൊലീസുകാര്‍ എത്തിയിട്ടുണ്ട്. അതീവ ജാഗ്രതയാണ് ഒരുക്കിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം കല്‍പ്പറ്റയില്‍ തുടരുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധ റാലിക്കിടെ ദേശാഭിമാനി വയനാട് ജില്ലാ ബ്യൂറോയ്ക്ക് നേരെ കല്ലേറുണ്ടായി.
13 വകുപ്പുകള്‍ ചേര്‍ത്താണ് എസ്എഫ്‌ഐ പ്രവര്‍ത്തര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അക്രമം ഗൂഡാലോചനയുടെ ഭാഗമായിരുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സംഭവത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അപലപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പ്രതികരിച്ചു.
അക്രമ സംഭവത്തില്‍ 19 എസ് എഫ് ഐ പ്രവര്‍ത്തകരെയാണ് റിമാന്‍ഡ് ചെയ്തത്. മാനന്തവാടി ഡി വൈ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിഷേധങ്ങളിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.കല്‍പ്പറ്റ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വൈത്തിരി, മാനന്തവാടി ജയിലുകളിലേക്ക് അയച്ചു. ആറ് എസ് എഫ്ഐ പ്രവര്‍ത്തകരെ കൂടി അക്രമ സംഭവവുമായി ബന്ധപ്പെട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.