രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമണം ; പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് ; കോൺഗ്രസ് പറയുന്നവെരെയല്ല പ്രതിയാക്കേണ്ടത് : കോടിയേരി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

വയനാട് : വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകരെല്ലാം അറസ്റ്റിലായതായി അന്വേഷണ സംഘം അറിയിച്ചു. സമരത്തിൽ പങ്കെടുത്ത മറ്റുള്ളവരെ ഉടൻ കസ്റ്റഡിയിലേടുക്കേണ്ടെന്നാണ് തീരുമാനം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതി ചേർക്കേണ്ടത് കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ അല്ലെന്നായിരുന്നു അന്വേഷണത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം.

29 എസ്എഫ്ഐ പ്രവർത്തകരാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ഇതുവരെ റിമാൻഡിലായത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, 3 വനിതാ പ്രവർത്തകരടക്കം 14 ദിവസം റിമാൻഡിലാണ്. അതിക്രമിച്ച് ഓഫീസിൽ കയറി ആക്രമണത്തിന് നേതൃത്വം നൽകിയ എല്ലാവരെയും അറസ്റ്റ് ചെയ്തെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു.

കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം പോലീസുമായുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പേർസണൽ സ്റ്റാഫായിരുന്ന അവിഷിത്ത് കെ.ആറും ഈ മൂന്നൂറ് പേരിൽ ഉൾപ്പെടും. ഇവരുടെ അറസ്റ്റ് വൈകുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.

എസ്എഫ്ഐയുടെ വനിത പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നടപടിയുണ്ടാകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ആവശ്യപ്പെട്ടു. കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖിന്‍റെ ഗൺമാൻ പോലീസിനെ മർദിക്കുന്ന സാഹചര്യമുണ്ടായി. അന്വേഷണ പുരോഗതി വിലയിരുത്താൻ നാളെ എഡിജിപി മനോജ് എബ്രഹാം വയനാട്ടിലെത്തും.

Advertisment