കൽപ്പറ്റ എംഎൽഎ ടി.സിദ്ദീഖിന്റെ സുരക്ഷ ചുമതലയുള്ള പോലീസുകാരന് സസ്പെൻഷൻ

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

വയനാട് :  കൽപ്പറ്റ എംഎൽഎയും കോൺ​ഗ്രസ് നേതാവുമായ ടി.സിദ്ധീഖിൻ്റെ സുരക്ഷാ ചുമതലയുള്ള ​ഗൺമാനെ സസ്പെൻഡ് ചെയ്തു. ഇന്നലെ കോൺ​ഗ്രസ് പ്രതിഷേധറാലിക്കിടെയുണ്ടായ സംഘ‍ർഷത്തിൽ പോലീസുകാരെ ആക്രമിച്ചു എന്ന് ആരോപിച്ചാണ് എംഎൽഎ ടി.സിദ്ധീഖിൻ്റെ ​ഗൺമാൻ സിബിനെ സസ്പെൻഡ് ചെയ്തത്.

എംഎൽഎ ടി.സിദ്ധീഖിൻ്റെ ​ സുരക്ഷാ ചുമതലയുള്ള പോലീസുകാരൻ ഇന്നലെ കൽപറ്റ ടൗണിൽ നടന്ന കോൺ​ഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ചെന്ന സ്പെഷ്യൽ ബ്രാഞ്ചിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ആണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നടപടി. സിബിൻ സംഘ‍ർഷത്തിനിടെ മറ്റു പോലീസുകാരെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തുവെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

Advertisment