കാപ്പിത്തോട്ടത്തിൽ പണം വെച്ച് ചീട്ടുകളി ; പുൽപ്പള്ളിയിൽ 5 പേർ പിടിയിൽ, 72,000 രൂപ പിടിച്ചെടുത്തു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

സുൽത്താൻ ബത്തേരി : വയനാട് പുല്‍പ്പള്ളി പാടിച്ചിറ ചാച്ചിക്കവലയില്‍ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ പണം വെച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘം പിടിയിൽ. പാടിച്ചിറ സ്വദേശികളായ പൂങ്കുടിയില്‍ വീട്ടില്‍ വര്‍ഗ്ഗീസ് (57), ഓലിക്കാര വീട്ടില്‍ ബിനോയ് (43), മാനന്തവാടി എരുമത്തെരുവ് വാണിയങ്കുളം വീട്ടില്‍ ജംഷീര്‍ (32) തോണിച്ചാല്‍ മുസ്ലിയാര്‍ വീട്ടില്‍ ശറഫുദ്ധീന്‍ (50), പാക്കം വര്‍ണ്ണകുഴിയില്‍ വീട്ടില്‍ മനോജ് (47) എന്നിവരാണ് പിടിയില ``ip>\.

ചീട്ടുകളി സംഘത്തില്‍ നിന്നും 72,000 രൂപ പിടിച്ചെടുത്തു. പുല്‍പ്പള്ളി എസ്.ഐ ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചീട്ട് കളി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.

Advertisment