അൽഖോബാർ: ഭരണകൂടത്തിന്റെ പിൻബലത്തിൽ രാജ്യത്താകമാനം അക്രമം നടത്തുന്ന സംഘപരിവാത്തെ നിലക്ക് നിർത്താൻ എല്ലാവരും ഒരുമിച്ച് നിന്ന് ശക്തിയാർജ്ജി ക്കേണ്ട തുണ്ടെന്നു ഷിഹാബുദ്ദീൻ മൗലവി മൂവാറ്റുപുഴ അഭിപ്രായപ്പെട്ടു. "ശക്തിയാണ് പ്രതാ പം " വിഷയത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അൽഖോബാർ ഏരിയ കമ്മിറ്റി സംഘടിപ്പി ച്ച മത വിജ്ഞാന സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/rTEjTWmxLzP0hLPBClIP.jpg)
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അൽഖോബാറിൽ സംഘടിപ്പിച്ച പരിപാടിയിൽ ശിഹാബുദ്ദീൻ മൗലവി സംസാരിക്കുന്നു.
അഖ് ലാഖിൽ തുടങ്ങി തബ്രീസ് അൻസാരിയിൽ എത്തിനിൽക്കുന്ന സംഘപരിവാര അക്ര മിക്കൂട്ടങ്ങൾക്ക് കൃത്യമായ പ്രതിരോധം തീർക്കേണ്ടതും അതിലൂടെ ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്നതും ഭാവിയിൽ വരാനിരിക്കുന്നതുമായ അതിക്രമങ്ങളെ തടയാനും മത ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് പ്രതാപം കണ്ടെത്താനും കഴിയുക യുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ മുബാറക്ക് പൊയിൽതൊടി അദ്ധ്യക്ഷത വഹിച്ചു. അൽ ഹാഫിസ് ഫൈസൽ മമ്പഇ, മുഹമ്മദ് യാസിർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അമീൻ ബീമാപ്പള്ളി, ഫസൽ റഹ്‌മാൻ, മൻസൂർ പൊന്നാനി, ഇഖ്ബാൽ ചെറായി, അസ്‌കർ തിരുനാവായ, നെസിൽ, ഷാഹിദ് ,ഷെരീഫ് കോട്ടയം നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us