മനസ്സിനു കുളിർമ്മയേകുന്ന മനോഹരങ്ങളായ സംഗീത വിരുന്നുകൾ കൊണ്ടു കൂടുതൽ പ്രേക്ഷക ശ്രെദ്ധനേടുകയാണ് കലാഭവൻ ലണ്ടൻ യുകെയിൽ നിന്നും ഓർഗനൈസ് ചെയ്യുന്ന വി ഷാള്‍ ഓവര്‍ കം എന്നഫേസ്ബുക് ലൈവ് ക്യാമ്പയിൻ.
/sathyam/media/post_attachments/jAO9RCPs19oOO5KfQpGS.jpg)
ഇന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക്
പ്രേക്ഷകർക്ക് ഒരു പുതു പുത്തൻ സംഗീത അനുഭവവുമായി അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിൽ നിന്നും“ആലാപ്” ഇന്ത്യൻ മ്യൂസിക് ബാൻഡ് “വി ഷാള്‍ ഓവര്‍ കം മ്യൂസിക്കൽ ലൈവിൽ സംഗീത വിരുന്ന്ഒരുക്കുന്നു.
അയർലണ്ടിലെ ഡബ്ലിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രശസ്തമായ ഇന്ത്യൻ മ്യൂസിക് ബാൻഡാണ്ആലാപ്. യുകെയിലും അയർലണ്ടിലും അനവധി വേദികളിൽ ആലാപ് മ്യൂസിക് ബാൻഡ് സംഗീത പരിപാടികൾഅവതരിപ്പിച്ചു വരുന്നു. ഗായികയും സംഗീത അധ്യാപികയുമായ മംഗളാ രാജേഷ്, ഗായിക അപർണ്ണ സൂരജ്, സിദ്ധാർഥ് ജയകൃഷ്ണൻ, ഷൈജൂ ജേക്കബ്, ബ്രൗൺ ബാബു, ശ്യാം എസാദ് തുടങ്ങിയവരാണ് ആലാപ് മ്യൂസിക്ബാൻഡിലൂടെ നമ്മുടെ മുന്നിൽ ലൈവിൽ വരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം യുകെ സമയം അഞ്ചുമണിക്ക്(ഇന്ത്യൻ സമയം 9:30 പിഎം) WE SHALL OVERCOME ഫേസ്ബുക് പേജിൽ ലൈവ് ലഭ്യമാകും.വളരെവ്യത്യസ്തമായ ഒരു സംഗീത വിരുന്നായിരിക്കും ആലാപ് മ്യൂസിക് ബാൻഡ് നമ്മുക്ക് സമ്മാനിക്കുക
ശനിയാഴ്ച്ച : ഇർവിൻ വിക്ടോറിയ (വിജയ് ടീവി സൂപ്പർ സിംഗർ ഫെയിം )
നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരെക്കാൾ നമ്മുക്ക് എത്രമാത്രം അവസരങ്ങളും കഴിവുകളും അനുഗ്രഹങ്ങളുംലഭിച്ചിട്ടുണ്ട് എന്നതിലപ്പുറം നമുക്കുള്ള കുറവുകളെക്കുറിച്ചും ഇല്ലായ്മ്മകളെക്കുറിച്ചും ചിന്തിച്ചുംഅതിനെക്കുറിച്ചു പരാതിപ്പെട്ടും ജീവിതം തള്ളിനീക്കുന്നവരാണ് നമ്മളിൽ പലരും . WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പരിപാടിയിൽ നിരവധി കഴിവുറ്റ പ്രശസ്തരായ കലാകാരന്മാരാണ് പെർഫോമൻസ്കാഴ്ചവെച്ചിട്ടുള്ളത്,വി ഷാള്‍ ഓവര്‍ കം എന്ന ക്യാമ്പയിൻ കൊണ്ട് ലക്‌ഷ്യം വെക്കുന്നത് തന്നെപ്രതിസന്ധികളെ തരണം ചെയ്തു ജീവിതത്തിൽ വിജയം നേടാനുള്ള ഒരു പോസിറ്റീവ് എനർജി സമൂഹത്തിൽസൃഷ്ടിക്കുക എന്നതാണ് .
ഏപ്രിൽ 27 ശനിയാഴ്ച്ചവി ഷാള്‍ ഓവര്‍ കം മ്യൂസിക്കൽ ലൈവിൽ വരുന്നത്, തന്റെ ഇച്ഛാ ശക്തി കൊണ്ടും കഠിന പരിശ്രമം കൊണ്ടും സ്വന്തം ഇല്ലായ്മ്മകളെയും കുറവുകളേയും തരണം ചെയ്ത് ജീവിതത്തിൽ വിജയംവരിച്ച "ഇർവിൻ വിക്ടോറിയ" എന്ന ചെറുപ്പക്കാരനായ ഒരു ഗായകനാണ്. തമിഴ്‌നാട് സ്വദേശിയായ ഇർവിൻവിക്ടോറിയ കുട്ടിക്കാലം തൊട്ടുതന്നെ സംഗീതത്തോട് അഗാധമായ അടുപ്പം കാണിച്ചിരുന്നു. ജന്മനാഉണ്ടായിരുന്ന തന്റെ കണ്ണിലെ ഇരുട്ടിനെ സംഗീതത്തിലൂടെ സമൂഹത്തിൽ വെളിച്ചമാക്കി മാറ്റിയ ഒരു ജീവിതപോരാളിയാണ് ഇർവിൻ വിക്ടോറിയ.
വിജയ് ടീവിയിലെ സൂപ്പർ സിംഗർ സീസൺ 5 കോണ്ടസ്റ്റിലെ പത്തു ടോപ്ടെൻ സിംഗേഴ്സിൽ ഒരാളായിരുന്നു ഇർവിൻ. ഒരു വലിയ ഗായകൻ എന്നതിലുപരി ഒരു നല്ല കീബോർഡിസ്റ്റ്കൂടിയാണ് ഇർവിൻ. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഉന്നത ബിരുദം നേടിയതിനു ശേഷം ഡോക്ടറേറ്റ്നേടാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ഇർവിൻ.
ഇതുവരെ ആയിരത്തോളം വേദികളിൽ ഇർവിൻ പെർഫോംചെയ്തു കഴിഞ്ഞു. ഇർവിനെ പോലെ സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളോട് യുദ്ധം ചെയ്ത് ജീവിത വിജയംകൈവരിച്ചവരെ ലോകത്തിന്റെ മുൻപിൽ കൊണ്ടുവരാൻ നമ്മുക്ക് ബാധ്യതയുണ്ട് . ഇർവിൻ വിക്ടോറിയ എന്നസംഗീതത്തിലൂടെ ജീവിത വിജയം വരിച്ച പോരാളിയെ പിന്തുണക്കാൻ നിങ്ങളെല്ലാവരും ഉണ്ടാകുമെന്നുവിശ്വസിക്കുന്നു, ഇർവിൻ വിക്ടോറിയയുടെ തമിഴ്, ഹിന്ദി, മലയാള സംഗീത വിരുന്നിനായി ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുകെ സമയം 2 മണിക്ക് കാത്തിരിക്കുക ഒപ്പം ഇർവിന്റെ കീബോർഡ് പെർഫോമൻസും.
/sathyam/media/post_attachments/e8rmClT2zeI4tSpveJzo.jpg)
ഞായറാഴ്ച്ച : ടീനു ടെലെൻസ് & ലിജോ ലീനോസ്
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം 2 മണിക്ക് (ഇന്ത്യൻ സമയം 6:30പിഎം)സ്പെഷ്യൽ ലൈവിൽ നമ്മുടെഇഷ്ടഗാനങ്ങളുമായി എത്തുന്നത് പ്രശസ്ത പിന്നണി ഗായിക ടീനു ടെലെൻസ് ആണ്. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർപരിപാടിയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ടീനു, യുകെയിലുൾപ്പെടെ അനവധി വിദേശരാജ്യങ്ങളിൽ സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. ടീനു ടെലെൻസിനോടൊപ്പം പ്രശസ്ത കീബോർഡിസ്റ്റായലിജോ ലീനോസും (മഴവിൽ മനോരമ ഒന്നും ഒന്നും മൂന്ന് ഫെയിം ) കൂടി ചേരുമ്പോൾ സംഗതി പൊടിപൂരം. കൊച്ചിയിലെ പ്രശസ്തമായ റിയാൻ റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നായിരിക്കും ഇവർ രണ്ടു പേരുംലൈവിൽ വരുന്നത് . തീർച്ചയായും ഒരു പ്രൊഫഷണൽ സൗണ്ട് എഫക്ടിൽ നമ്മുക്ക് ഒരു അടിപൊളി സംഗീതപരിപാടി ആസ്വദിക്കാം .
വി ഷാള്‍ ഓവര്‍ കം ഈ ആഴ്ചയിലെ മ്യൂസിക്കൽ ലൈവ് പരിപാടികളിൽ ആലാപ് മ്യൂസിക് ബാൻഡും, വിധിയെ തോൽപ്പിച്ചു സ്വന്തം കണ്ണുകളിൽ സംഗീതത്തിന്റെ പ്രകാശം പരത്തുന്ന ഇർവിൻ വിക്ടോറിയയും, മലയാളികളുടെ സ്വന്തം ടീനു ടെലെൻസും പിന്നെ ഒന്നും ഒന്നും മൂന്നിലെ ലിജോ ലീനോസും
മനസ്സിനു കുളിർമ്മയേകുന്ന മനോഹരങ്ങളായ സംഗീത വിരുന്നുകൾ കൊണ്ടു കൂടുതൽ പ്രേക്ഷക ശ്രെദ്ധനേടുകയാണ് കലാഭവൻ ലണ്ടൻ യുകെയിൽ നിന്നും ഓർഗനൈസ് ചെയ്യുന്ന വി ഷാള്‍ ഓവര്‍ കം എന്നഫേസ്ബുക് ലൈവ് ക്യാമ്പയിൻ
ഈ ആഴ്ചയിലേയും തുടർന്നുള്ള ആഴ്ചകളിലെയും WE SHALL OVERCOME സംഗീത പരിപാടികൾആസ്വദിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us