യുകെയിൽ ആതുര രംഗത്ത് സേവനം ചെയ്യുന്നവർക്ക് മെച്ചപ്പെട്ട വേതനത്തിനായി യുക്മ നടത്തുന്ന ക്യാമ്പയിനുപിന്തുണയുമായി WE SHALL OVERCOME സംഗീത പരിപാടി ”സാന്ത്വന രാഗം”

New Update

യുകെയിൽ ആതുരശുശ്രുഷ രംഗത്ത് സേവനം ചെയ്യുന്നവർ ചേർന്നവതരിപ്പിക്കുന്ന പ്രേത്യക സംഗീത പരിപാടിസാന്ത്വന രാഗം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് WE SHALL OVERCOME സൺഡേസ്‌പെഷ്യൽ ലൈവിൽ , യുകെയിൽ ‌ഗവണ്മെന്റ് ഈയ്യിടെ നടപ്പിൽ വരുത്തിയ വേതന വർദ്ധനവിൽ ആതുര ശുശ്രുഷരംഗത്ത് സേവനം ചെയ്യുന്നവരെ അവഗണിച്ചത്തിനെതിരെ യുക്‌മ നടത്തുന്ന ക്യാമ്പയിനു സപ്പോർട്ട്ചെയ്തുകൊണ്ടാണ് നാളെത്തെ സ്പെഷ്യൽ ലൈവ് സാന്ത്വന രാഗം അവതരിപ്പിക്കുന്നത്.

Advertisment

publive-image

ഗായകരായ ലെസ്റ്റെറിൽ നിന്നുള്ള ദിലീപ് കുമാർ, ലണ്ടനിൽ നിന്നുള്ള ഡോ പ്രണവ്, ഹാറ്റ്‌ഫീൽഡിൽ നിന്നുംഡോ രാജ്‌കുമാർ, കെന്റിൽ നിന്നും സോണി കെ സേവ്യർ, ലിവർപൂളിൽ നിന്നും ടൈറ്റസ് ജോസഫ്‌, നോർത്താംപ്ടണിൽ നിന്നും ഡോ അനുപം വിജയ്, ബെർമിങ്ഹാമിൽ നിന്നും ഡോ ഷെറിൻ ജോസ്, ഡബ്ലിനിൽനിന്നും സ്മിതാ അലക്സ് തുടങ്ങിയവരാണ് ഈ സംഗീത പരിപാടി അവതരിപ്പിക്കുന്നത്.

യുകെയിൽ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടും യുക്മയുടെക്യാമ്പയിനെ കുറിച്ചു വിശദീകരിച്ചുകൊണ്ടും പരിപാടിയിൽ യുക്മ നാഷണൽ പ്രസിഡന്റ് മനോജ് പിള്ളസംസാരിക്കും

സ്വിൻഡനിൽ നിന്നുള്ള ബിൻസി വിക്ടറാണ് ഈ മ്യൂസിക്കൽ ലൈവ് ഹോസ്റ്റ് ചെയ്യുന്നത്‌. റെയ്മോൾനിധിരിയാണ്‌ ഇവന്റ് കോർഡിനേറ്റർ. ലോകം മുഴുവനും ആതുര രംഗത്ത് സേവനം ചെയ്യുന്നവർക്ക് അഭിവാദനംഅർപ്പിക്കുന്നതിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനും വേണ്ടി അവതരിപ്പിക്കുന്ന ഒരു സംഗീതപരിപാടിയായിരിക്കും “സാന്ത്വനരാഗം”

WE SHALL OVERCOME
Advertisment