ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കൊച്ചിൻ കലാഭവൻ ലണ്ടന്റെ വി ഷാള്‍ ഓവര്‍കംക്യാമ്പയിൻ യുകെയിലെ പ്രതിഭാധനരായ കലാകാരന്മാരെ അണിനിരത്തികൊണ്ട് വളരെ വ്യത്യസ്തമായ ഒരു ആഘോഷ പരിപാടിയാണ് സംഘടിപ്പിക്കുന്നത് .
/sathyam/media/post_attachments/9v47Ac0DVk1vWWrRNlM6.jpg)
ആഗസ്റ്റ്പതിനഞ്ചാം തിയതി ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ WE SHALL OVERCOME ഫേസ്ബുക് പേജിൽ ലൈവ് ആയി "ഭാരതീയം" എന്ന സ്വാതന്ത്ര്യദിന വിശേഷാൽ പരിപാടി അരങ്ങേറും . സ്വതന്ത്ര ഇന്ത്യയ്ക്കും സ്വാതന്ത്ര്യ സമര സേനാനികൾക്കും ജനങ്ങൾക്കും അഭിവാദനങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഒരു സംഗീത നൃത്ത പരിപാടിയായിരിക്കും അതിൽപ്രധാനം.യുകെയിലെ അറിയപ്പെടുന്ന ഗായകരും കലാകാരന്മാരും അതിൽ പങ്കുചേരും. യുകെയിൽ സാംസ്‌കാരിക, സംഘടനാ രംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും.
യുകെയിൽ കലാ സാംസ്ക്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രാജേഷ് രാമൻ , ലക്ഷ്മി രാജേഷ്, ഹരികുമാർ ജിയാ ഹരികുമാർ, അജിത് പാലിയത്ത്, ആനി പാലിയത്ത്, മനോജ് നായർ ഇപ്‌സ്വിച്ച്, ശ്രീകാന്ത്നമ്പൂതിരി, ആദിത്യ ശ്രീകാന്ത്, മിഥുൻ മോഹൻ, അക്ഷരാ മിഥുൻ, മനോജ് നായർ നോട്ടിങ്ഹാം, ഡെന്നാജോമോൻ, ടെസ്സാ ജോൺ. ദൃഷ്ടി പ്രവീൺ, സത്യനാരായൻ, ജിഷ സത്യനാരായൺ, വിനു ജോസഫ്, അശോക്ഗോവിന്ദൻ, രശ്മി പ്രകാശ്, ബ്രീസ് ജോർജ്, സതീഷ് സുന്ദരേശൻ , നിഷാ സതീഷ് , ഷിക്ക സതീഷ്, എബിസെബാസ്റ്റ്യൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും , ലണ്ടനിലെ ഹൈ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഫസ്റ്റ്മിനിസ്റ്റർ ഓഫ് കോർഡിനേഷൻ മൻമീത് സിംഗ് നാരംഗ് മുഖ്യാഥിയായി പങ്കെടുക്കും. ദീപ നായർ ആണ്"ഭാരതീയം" കോർഡിനേറ്റ് അവതരിപ്പിക്കുന്നത് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us