New Update
Advertisment
എണ്‍പതുകളുടെ അവസാനത്തില്‍ ചെന്നൈയിലെ ഗുണ്ടാനേതാവായിരുന്ന ഓട്ടോ ശങ്കറിന്റേയും സംഘത്തിന്റേയും കഥ പറയുന്ന വെബ് സീരിസിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു മിനിട്ടും മുപ്പത്തിയഞ്ച് സെക്കന്റുമാണ് ടീസറിന്റെ ദൈര്‍ഘ്യം.
വെബ് സീരിസ് സംവിധാനം ചെയ്യുന്നത് രംഗനാണ്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് ആണ് ഓട്ടോ ശങ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. വെബ് സീരിസിന്റെ ഛായാഗ്രാഹകന്‍ നോജ് പരമഹംസയാണ്.