കോഴിക്കോട്: മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഉൾപ്പെടെയുള്ളവരുടെ അഭ്യർത്ഥന മാനിച്ച് സത്യപ്രതിജ്ഞാ പന്തൽ കോവിഡ് വാക്സിൻ വിതരണ കേന്ദ്രമാക്കി നിലനിർത്താനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലോക്ഡൗൺ കാലത്തെ കെട്ടിടങ്ങളുടെ വാടക ഇളവ് നൽകാനുള്ള അനുമതി നൽകിയ ഉത്തരവും പുറപ്പെടുവിച്ച മുഖ്യമന്ത്രിയെയും, സർക്കാരിനെയും മലബാർ ഡവലപ്മെന്റ് കൌൺസിൽ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സംയുക്ത ഓൺലൈൻ യോഗം അഭിനന്ദിച്ചു.
ഈ ആവശ്യം ഉന്നയിച്ചു മലബാർ ഡവലപ്പമെന്റ്കൌൺസിൽ ഇമെയിൽ വഴിയും സ്പീഡ് പോസ്റ്റ് വഴിയും ബഹു. മുഖ്യമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചിരുന്നു. മലബാറിന് മന്ത്രിസഭയിൽ അർഹമായ പ്രതിനിത്യവും , സമഗ്ര വികസനത്തിന് യോജിച്ച പ്രധാന വകുപ്പുകൾ നൽകിയ മുഖ്യമന്ത്രിയെയും പാർട്ടിയെയും യോഗം അഭിനന്ദിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണനയും കൂടുതൽ ഫലപ്രദമായ നടപടികളും സ്വീകരിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. വ്യാപാര-വ്യവസായ-ഗതാഗത-ടൂറിസ സമസ്ത മേഖലയുടെയും ദുരിതത്തിന് അറുതി വരുത്തുന്നതിന്റ തുടക്കമായാണ് വാടക ഇളവ് നൽകാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകിയ അനുമതിയെന്ന് യോഗം വിലയിരുത്തി.
മലബാറിലെ പിന്നോക്കാവസ്ഥയ്ക്ക് അറുതിവരുത്താൻമുൻഗണന ക്രമത്തിൽ തയ്യാറാക്കിയ നിവേദനം ബഹു. മുഖ്യമന്ത്രിക്ക് നേരത്തേ സമർപ്പിച്ചിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും വാക്‌സിൻ കുത്തിവെപ്പ് നടത്തുന്നതിനും, ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും ബഹു. മുഖ്യമന്ത്രിയും, സഹമന്ത്രിമാരും എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ യോജിച്ച പ്രവർത്തനമാണ് നടത്തേണ്ടതെന്ന് യോഗം അഭിപ്രായപെട്ടു.
യോഗത്തിൽ ഷെവലിയർ സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും, കേരള ലോകാസഭ അംഗവുമായ Dr. എ. വി. അനൂപ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോണി പാറ്റാണി , ഇ.പി. മോഹൻദാസ് (വയനാട് ചേബർ) പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, അഡ്വക്കറ്റ് എം.കെ അയ്യപ്പൻ, എം.വി കുഞ്ഞാമു, (മലബാർ ഡെവലപ്മെന്റ് കൗൺസിൽ). പി. ജെ. ജെയിംസ്, പി. കെ. കുഞ്ഞൻ , ജിയോ ജോബ് (ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), പി.ഐ.അജയൻ, പദ്മനാഭൻ വെങ്ങേരി (ഉപഭോക്തൃ വിദ്യാഭ്യാസസമിതി) എൻ. റിയാസ്, കുന്നോത്ത് അബൂബക്കർ, ജോഷി പോൾ (ഡിസ്ട്രിക്ട് മർച്ചന്റ്‌സ് അസോസിയേഷൻ) എം.കെ. ബിജു, എ.സി.ഗീവർ, എം.സി. ജോൺസൻ (ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി )എന്നിവർ പങ്കെടുത്തു. സി.സി. മനോജ് സ്വാഗതവും, സി.വി ജോസി നന്ദിയും പറഞ്ഞു.