മങ്കട ഗവൺമെന്റ് ഹോസ്‌പിറ്റലിൽ വെൽഫെയർ കിച്ചൺ ആരംഭിച്ചു

New Update

publive-image

മങ്കട:മങ്കട ഗവൺമെന്റ് ഹോസ്പിറ്റലിൽ ആരംഭിച്ച കോവിഡ് കെയർ സെന്ററിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കുള്ള പ്രഭാത ഭക്ഷണം നൽകുന്നതിന്ന് മങ്കട ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വെൽഫെയർ കിച്ചൺ ആരംഭിച്ചു. മങ്കട സിഎച്ച്സിആർ എം ഒ ഡോ: ഷംസുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.

Advertisment

മങ്കട യിലെയും സമീപ പ്രദേശങ്ങളിലുമുള്ള രോഗികളാണ് മങ്കട സി.എച്ച്.സിയിലുള്ളത്. ലോക്ഡൗണും കൂടെ വന്നതോടെ ഒരു നേരത്തെ ഭക്ഷണം രോഗികൾക്ക് ഏറെ ആശ്വാസകരമാണെന്നും, ഈ സന്ദർഭത്തിൽ ടീം വെൽഫെയറിനെ അഭിനന്ദനങ്ങൾ അറീക്കുന്നെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽ, ടീം വെൽഫെയർ ജില്ലാ വൈസ് കാപ്റ്റൻ സൈതാലി വലന്പൂര്, വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡന്റ് എം മുഹമ്മദലി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ജമാൽ കൂട്ടിൽ, ജാഫർ മാസ്റ്റർ,ഹബീബ് പി. പി,ഇഖ്ബാൽ വേരുംപുലാക്കൽ, സുലൈമാൻ കൂട്ടിൽ,റസാഖ് എന്നിവർ നേതൃത്വം നൽകി.

malappuram news
Advertisment