New Update
അടുത്ത അഞ്ച് വർഷത്തേക്കുള്ള വികസന മാനിഫെസ്റ്റോ തയ്യാറാക്കാൻ സഹായിക്കുന്ന അഭിപ്രായങ്ങൾ സ്വന്തം മൊബൈല്‍ ഉപയോഗിച്ച് അറിയിക്കാന്‍ ലളിതമായ ഒരു ഓൺലൈൻ സംവിധാനം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, വികസനം, കാർഷികം, വെള്ളം, വൈദ്യുതി, പരിസ്ഥിതി, മുതലായവയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കാം.
Advertisment
ഓൺലൈൻ ഉദ്‌ഘാടനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് നാസർ മാസ്റ്റർ നിർവഹിച്ചു, ചടങ്ങിൽ കെ. കെ ലത്തീഫ് അധ്യക്ഷത വഹിച്ചു, കെ കെ റഷീദ്, റഫീഖ് ബാബു, അസ്‌ലം, കെ കെ അഷ്റഫ്, റഹ്മത്തുള്ള എന്നിവർ സംവദിച്ചു.
ജനകീയ മാനിഫെസ്റ്റോ സമർപ്പിക്കാൻ ഉള്ള ലിങ്ക് വെൽഫയർ പാർട്ടി കിയുപറമ്പ പഞ്ചായത്ത് ഫേസ്ബുക് പേജിൽ ലഭ്യമാണ്.