വെൽഫെയർ പാർട്ടി പത്താമത് സ്ഥാപക ദിനം ആചരിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്:"സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന് പത്ത് പോരാട്ട വർഷങ്ങൾ" എന്ന തലക്കെട്ടിൽ ഏപ്രിൽ 18 വെൽഫെയർ പാർട്ടി സ്ഥാപക ദിനത്തിൽ ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

ജില്ല ആസ്ഥാനത്ത് പ്രസിഡന്റ് പി.എസ് അബൂഫൈസൽ പതാക ഉയർത്തി.ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം,പഞ്ചായത്ത്,യൂണിറ്റ് തലങ്ങളിലും പ്രവർത്തകർ പതാകയുയർത്തി സാമൂഹ്യ നീതിക്കായുള്ള പോരാട്ട വീഥിയിലെ പ്രവർത്തനങ്ങളിൽ പാർട്ടിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്ന് പ്രതിജ്ഞയെടുത്തു. സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിലുടനീളം പാർട്ടി ഘടകങ്ങൾ സേവന പ്രവർത്തനങ്ങൾ നടത്തി.

Advertisment