എസ്എസ്എല്‍സി, പ്ലസ്‌ടു ഉന്നത വിജയികളെ വെൽഫെയർ പാർട്ടി അനുമോദിച്ചു

New Update

publive-image

വടക്കാങ്ങര: പ്രദേശത്ത് നിന്നും എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് അവാർഡ് നൽകി അനുമോദിച്ചു.

Advertisment

മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി മായിൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

publive-image

വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് ട്രഷറർ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, കെ ജാബിർ, നാസർ അറക്കൽ, ഷറഫുദ്ധീൻ മൂന്നുകണ്ടത്തിൽ, അബ്ദുല്ല ഉമരി കൊണ്ടേരിതൊടി, കെ യാസിർ, എൻ.കെ അബ്ദുൽ മജീദ്, ഷീബ, സീനത്ത് മച്ചിങ്ങൽ, പ്രിയ ടീച്ചർ, അസ്റാബി കുറ്റീരി, എൻ അസ്ലമിയ ടീച്ചർ, റീന ഉണ്ണികൃഷ്ണൻ, സി.ടി സുമയ്യ ടീച്ചർ എന്നിവർ അവാർഡ് നൽകി അനുമോദിച്ചു.

വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ.ടി ബഷീർ സ്വാഗതവും സെക്രട്ടറി സി.കെ സുധീർ നന്ദിയും പറഞ്ഞു.

എസ്എസ്എൽസി, പ്ലസ്‌ടു ഉന്നത വിജയികൾക്കുള്ള വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് അവാർഡ് ദാനം മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്യുന്നു

welfare party
Advertisment