വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സ്ഥാനാർഥി ഇ.സി ആയിഷയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മോങ്ങത്ത് പൊതു സമ്മേളനവും റാലിയും നടത്തി

New Update

publive-image

മലപ്പുറം:വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സ്ഥാനാർഥി ഇ.സി ആയിഷയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മോങ്ങത്ത് പൊതു സമ്മേളനവും റാലിയും നടത്തി.
വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണ്യ അറുമുഖം ഉദ്ഘാടനം ചെയ്തു. കള്ളങ്ങളുടെയും, വ്യാജങ്ങളുടെയും മറവിൽ ഇന്ത്യയെ കുത്തകൾക്ക് വിൽക്കുന്ന നടപടികളാണ് മോദി ഗവൺമെൻ്റ് സ്വീകരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Advertisment

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വെൽഫെയർ പർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്, ജില്ലാ സെക്രട്ടറി നസീറ ബാനു, ഹസീന വഹാബ്, ഖാദർ അങ്ങാടിപ്പുറം, ബഷീർ തൃപ്പനച്ചി, മണ്ഡലം പ്രസിഡൻ്റ് ശാകിർ മോങ്ങം തുടങ്ങിയവർ സംസാരിച്ചു. റാലി വള്ളുവമ്പ്രത്ത് നിന്നും ആരംഭിച്ച് മോങ്ങത്ത് അവസാനിച്ചു. ടി. അഫ്സൽ, ജംഷീൽ അബൂബക്കർ, ഷബീർ പി. കെ എന്നിവർ നേതൃത്വം നൽകി.

malappuram news welfare party
Advertisment