New Update
കടന്നമണ്ണ: കോവിഡ് - ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായവർക്ക് കൈതാങ്ങാവാൻ വെജിറ്റബിൾ ചലഞ്ചുമായി വെൽഫെയർ പാർട്ടി കടന്നമണ്ണ യൂണിറ്റ്.
Advertisment
മങ്കട പഞ്ചായത്ത് 4ാം വാർഡിലെ 200 ഓളം കുടുംബങ്ങൾക്ക് വെജിറ്റബിൾ കിറ്റ് ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
പരിപാടി ടീം വെൽഫെയർ ക്യാപ്റ്റൻ സമീർ വഴിക്കടവിന് വെജിറ്റബിൾ കിറ്റ് നൽകി യൂണിറ്റ് പ്രസിഡന്റ് മുസ്തഖീം ഉൽഘാനം ചെയ്തു.
പാർട്ടി യൂണിറ്റ് ട്രഷറർ സാലിം, ഷൗക്കത്ത് ഇണ്ണി, ഫ്രറ്റേണിറ്റി പ്രവർത്തകരായ ജസീൽ, മുർഷിദ്, അഫ്‌സൽ, ഫഹ്മാൻ , യഹ്‌യ സി, തൗഫീഖ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
ടീം വെൽഫെയറിന്റെ കീഴിൽ കടന്നമണ്ണയിൽ നിലവിൽ ക്വാറെന്റെൻ കഴിഞ്ഞ വീടുകൾ അണുവിമുക്തമാക്കൽ, പ്രതിരോധ മരുന്ന് വിതരണം, അവശ്യ സാധന വിതരണം തുടങ്ങി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്.