ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
കടന്നമണ്ണ : ഈ വർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ വെൽഫെയർ പാർട്ടി,ഫ്രറ്റേണിറ്റി പ്രവർത്തകർ ചേർന്ന് അനുമോദിച്ചു.മങ്കട പഞ്ചായത്തിലെ നാലാം വാർഡായ കടന്നമണ്ണയിൽ എസ്എസ്എല്‍സി ,പ്ലസ്ടു,എല്‍എസ്എസ്യുഎസ്എസ് പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർഥികളാണ് ആദരം ഏറ്റുവാങ്ങിയത്.
Advertisment
പ്രവർത്തകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ചു ട്രോഫികൾ നൽകുകയും തുടർ പഠനത്തിനു വേണ്ട എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.
പരിപാടിയിൽ വെൽഫെയർ പാർട്ടി നേതാക്കളായ യൂസഫ്,സമീർ എന്നിവർ പങ്കെടുത്തു.ഫ്രറ്റേണിറ്റി പ്രവർത്തകരായ ജസീൽ സി.പി,മുർഷിദ്,നസീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .