രാഷ്ട്രീയത്തെ ശുദ്ധീകരിച്ചാൽ മാത്രമേ സാമൂഹികനീതി ലഭ്യമാകു: കെ.എ. ഷെഫീഖ്

New Update

publive-image

Advertisment

കരുനാഗപ്പള്ളി: നിലവിലെ രാഷ്ട്രീയത്തെ വലിയതോതിൽ ശുദ്ധീകരിച്ചാൽ മാത്രമേ സാമൂഹികനീതിയും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരവും കൈവരികയുള്ളൂവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ. ഷെഫീഖ്. വെൽഫെയർ പാർട്ടി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ശുദ്ധീകരണത്തിലൂടെ അധികാരം മാറാതെ സാമൂഹികനീതി ലഭിക്കുകയില്ല. സാമൂഹികനീതിയിലൂടെ മാത്രമേ ജനങ്ങൾക്ക് ക്ഷേമവും സമാധാനവും ഉറപ്പാക്കുകയുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു.  മണ്ഡലം പ്രസിഡന്റ് അബ്ദുൾ സമദ് പുള്ളിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സജീബ്, ജില്ലാ ജനറൽ സെക്രട്ടറി ഡോ.അശോകൻ ശങ്കർ, മണ്ഡലം സെക്രട്ടറി എസ്.എം മുഖ്താർ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അൻസർ കൊച്ചുവീട്ടിൽ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രഥമ പ്രസിഡന്റായിരുന്ന കെ. രവികുമാറിനെ കെ.എ. ഷെഫീഖ് ചടങ്ങിൽ ആദരിച്ചു.

Advertisment