വെസ്കോസ മലയാളി അസോസിയേഷൻ ചികിത്സാ സഹായം കൈമാറി

New Update

ദമാം: സൗദി അറേബ്യയിലെ ദമാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ നാലാമത് ചികിത്സാസഹായം വൃക്കകൾ തകരാറി ലായ തിരുവനന്തപുരം പൂന്തുറ പുത്തൻവീട്, വാരുവിലാകം സ്വദേശി  .ജയചന്ദ്രന് (അനി) നല്‍കി.

Advertisment

publive-image

വിജോയിയിൽ നിന്നും നാഗേന്ദ്രൻ ധനസഹായം ജയചന്ദ്രന് വേണ്ടി ഏറ്റുവാ ങ്ങുന്നു.  സാജു, അജിത്കുമാർ, അനീഷ് എന്നിവർ സമീപം.

വിദേശത്ത് ആയിരുന്ന ഇദ്ദേഹം 8 വർഷമായി വൃക്ക സംബ ന്ധമായ ചികിത്സ തേടുന്ന ആളാണ്. സമ്പാദ്യം എല്ലാം ചികിത്സ ക്കായി ഉപയോഗിച്ച ജയചന്ദ്രൻ ഇപ്പൊൾ വളരെ പരാധീന തയിലാണ് കഴിയുന്നത്. ചികിത്സയ്ക്കുള്ള ഡബ്ലിയു. എം.എ യുടെ എളിയ സഹായം ഡബ്ലിയു എം എ എക്സിക്യൂ ട്ടീവ് അംഗം    വിജോയിയില്‍ നിന്നും ജയചന്ദ്രന് വേണ്ടി നാഗെന്ദ്രൻ ഏറ്റുവാങ്ങി.

ചടങ്ങില്‍ ഡബ്ലിയു. എം. എ. ഖജാൻജി സാജു, അംഗങ്ങളായ അജിത്കുമാർ, അനീഷ് എന്നിവർ പങ്കെടുത്തു. ഈ സഹായം നല്‍കുന്നതിനായി പരിശ്രമിച്ച സംഘടനയുടെ ഓരോ അംഗങ്ങ ളോടും ഉള്ള പ്രത്യേക നന്ദി ജയചന്ദ്രനും കുടുംബവും അറി യിച്ചു.

Advertisment