റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമാം: സൗദി അറേബ്യയിലെ ദമാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 പ്രവർത്തന വർഷത്തെ അഞ്ചാമത് ചികിത്സാ സഹായം ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ്, കായി ക്കര സ്വദേശി മൂന്നുവയസ്സുകാരൻ ആദിത്യക്ക് നല്‍കി.
Advertisment
ഡ.ബ്ലിയു എം എ ഖജാൻജി സാജുവില്‍ നിന്നും ആദിത്യക്ക് വേണ്ടി നജീബ് ഏറ്റുവാങ്ങുന്നുഅടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണ്ടുന്ന ആദിത്യക്ക് ചികിത്സ ചെലവായ നാല് ലക്ഷത്തോളം രൂപ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ചികിത്സയ്ക്കുള്ള ഡബ്ലിയു. എം.എ യുടെ എളിയ സഹായം നല്‍കിയത്. ആദിത്യക്ക് വേണ്ടി ഡബ്ലിയു എം എ ഖജാൻജി സാജുവില്‍ നിന്നും തുക നജീബ് ഏറ്റുവാങ്ങി.
ചടങ്ങില്‍ ഡബ്ലിയു. എം. എ. എക്സിക്യൂട്ടീവ് അംഗം വിജോയി, അംഗം അജിത്കുമാർ എന്നിവർ പങ്കെടുത്തു. ഈ സഹായം നല്‍കുന്നതിനായി പരിശ്രമിച്ച സംഘടനയുടെ ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേക നന്ദി ആദിത്യയുടെ കുടുംബം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us