ഇന്ത്യയിൽ ഏപ്രിൽ മാസത്തിൽ മാത്രം വാട്സ്ആപ്പ് വിലക്കേർപ്പെടുത്തിയത് 74 ലക്ഷം അക്കൗണ്ടുകൾ. വാട്സ്ആപ്പ് തന്നെയാണ് കേന്ദ്ര ഐടി നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ ഉപയോക്താക്കളിൽ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
/sathyam/media/post_attachments/YEcwHAa0qzzhXgefna5z.jpg)
മരവിപ്പിച്ച അക്കൗണ്ടുകളിൽ 24 ലക്ഷവും പരാതി ലഭിക്കും മുമ്പേ തന്നെ കമ്പനി മുൻകുരതൽ നടപടിയെടുത്തവയാണ്. ദുരുപയോ​ഗത്തിനെതിരെയാണ് നടപടിയെന്നും കമ്പനി റിപ്പോർട്ടിൽ പറയുന്നുണ്ട്. നിയമങ്ങളും നിബന്ധനകളും തെറ്റിച്ച അക്കൗണ്ടുകൾക്കെതിരെയും ​ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ നിന്നു ലഭിച്ച ഉത്തരവുകളുടേയും അടക്കമുള്ള വിവരങ്ങളുള്ള റിപ്പോർട്ടിലാണ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണവും ഉള്ളത്.
​ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ നിന്നു രണ്ട് ഉത്തരവുകളാണ് വാട്സ്ആപ്പിനു ലഭിച്ചത്. ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിനിടെയാണ് ഉത്തരവുകൾ. ഇതു രണ്ടും പാലിച്ചു. ഉപയോക്താക്കളിൽ നിന്നു 4100 നിരോധനത്തിനായുള്ള അഭ്യർഥനകൾ വന്നപ്പോൾ 223 അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തുവെന്നു വാട്സ്ആപ്പ റിപ്പോർട്ടിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us