വാട്‌സാപ്പിന് ‘അജ്ഞാത’ ആക്രമണം

ഉല്ലാസ് ചന്ദ്രൻ
Sunday, January 19, 2020

സാന്‍ ഫ്രാന്‍സിസ്‌കോ: ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ വാട്സാപ്പിന് ‘അജ്ഞാത’ ആക്രമണം. ഞായറാഴ്ച വൈകുന്നേരം നാലോടെയായിരുന്നു വാട്‌സാപ് സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ ഉള്‍പ്പെടെ തടസ്സം നേരിട്ടത്.

ഫോട്ടോ, വിഡിയോ, ജിഫ്, സ്റ്റിക്കര്‍ തുടങ്ങിയവ അയയ്ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണു പ്രശ്‌നം ചര്‍ച്ചയായത്. വാട്‌സാപ് സ്റ്റാറ്റസിടുന്നതിലും പ്രശ്‌നം നേരിട്ടു. അതേസമയം, ടെക്സ്റ്റ് മെസേജുകള്‍ അയയ്ക്കുന്നതിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

സ്റ്റാറ്റസില്‍ ചിത്രങ്ങളും വിഡിയോകളും അപ്ലോഡ് ചെയ്യുന്നതിലും ഡൗണ്‍ലോഡ് ചെയ്തു കാണുന്നതിലുമായിരുന്നു പ്രശ്‌നം. ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍, മലേഷ്യ, ഇന്തൊനീഷ്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ വാട്‌സാപ് പ്രശ്‌നത്തെപ്പറ്റി ‘റിപ്പോര്‍ട്ട്’ ചെയ്തതിന്റെ ഭൂപടം ഡൗണ്‍ഡിറ്റക്റ്റര്‍ വെബ്‌സൈറ്റ് പുറത്തുവിട്ടു.

കണക്ഷനും പലര്‍ക്കും ബുദ്ധിമുട്ട് നേരിട്ടിരുന്നു. Whatsappdown എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡായി. ഇപ്പോഴും പലയിടത്തുനിന്നും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് ഡൗണ്‍ഡിറ്റക്റ്റര്‍ വ്യക്തമാക്കുന്നത്. പ്രശ്‌നത്തെപ്പറ്റി വാട്‌സാപ്പിന്റെയും ഉടമസ്ഥനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയോ പ്രതികരണം വന്നിട്ടില്ല.

×