Advertisment

പുതിയ നാല് ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ് ആപ്പ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ വാട്സ് ആപ്പ് പുതിയ 4 ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ഐഫോണ്‍ ഐഓഎസ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്പ്ലാഷ് സ്‌ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്, പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്, ഡാര്‍ക്ക് മോഡ് എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.ബീറ്റാ ടെസ്റ്റ് അംഗങ്ങള്‍ക്ക് മാത്രമേ ഈ അപ്ഡേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വാട്സാപ്പിന്റെ 2.19.110 പതിപ്പിലാണ് പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാട്സാപ്പ് തുറക്കുമ്പോഴെല്ലാം അതിന്റെ ലോഗോ തെളിയുന്ന സംവിധാനമാണ് സ്പ്ലാഷ് സ്‌ക്രീന്‍. ലോഗോ കാണിച്ചതിനു ശേഷമാണ് ചാറ്റ് വിന്‍ഡോയിലേക്ക് കടക്കുക. ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലും ഈ സ്പ്ലാഷ് സ്‌ക്രീന്‍ എത്തിയിട്ടുണ്ട്.

മ്യൂട്ട് ചെയ്ത ചാറ്റുകള്‍ സ്റ്റാറ്റസ് സ്‌ക്രീനില്‍ നിന്നും മറച്ചുവെക്കുന്ന അപ്ഡേറ്റ് ആണ് ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്. നിലവില്‍ മ്യൂട്ട് ചെയ്ത സ്റ്റാറ്റസുകള്‍ പട്ടികയില്‍ ഏറ്റവും താഴെയായി കാണാന്‍ സാധിക്കും. ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ് വരുന്നതു കൂടി മ്യൂട്ട് ചെയ്ത

സ്റ്റാറ്റസുകള്‍ക്ക് പ്രത്യേകം ടാബ് നല്‍കിയിട്ടുണ്ടാവും.

ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഉപയോഗിച്ച പല പേജുകളുടെയും നിറം മാറ്റുവാന്‍ വാട്ട്സ്ആപ്പിന് കഴിയും. രാത്രി ഉപയോഗത്തിന് ഉപകാരപ്രഥവും, ഒപ്പം ബാറ്ററി ലാഭിക്കാനും ഡാര്‍ക്ക് മോഡ് സഹായകരമാണ്. പരീക്ഷണാര്‍ത്ഥം ചില ബീറ്റ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാണ്.

Advertisment