/sathyam/media/post_attachments/ah0ZtxkFHscNv6vkGWUT.jpg)
നിലവില്‍ വാട്‌സ് ആപ്പില്‍ ഒരു മെസേജ് അഞ്ച് പേര്‍ക്ക് വരെ ഒരേ സമയം ഫോര്‍ഫേഡ് ചെയ്യാന്‍ സാധിക്കും.ഈ ഫീച്ചറിലാണ് ഇപ്പോള്‍ മാറ്റം വരുത്തി പരിധി ഒന്നാക്കി കുറച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ തന്നെ ഭീതി പടര്‍ത്തി നിയന്ത്രണാധീതമായി പടരുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നതിനാണ് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പുതിയ നീക്കം. കൈമാറിയ സന്ദേശങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഒരു ഫീച്ചറും വാട്‌സാപ് നല്‍കുന്നുണ്ട്.ഫോര്‍വേഡിംഗിന്
ഒരേസമയം ഒന്നിലധികം ഉപയോക്താക്കള്‍ക്ക് ഒരു സന്ദേശം കൈമാറുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനാണ് പുതിയ അപ്ഡേറ്റ്. എന്നാലും, ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന് ഇതിനര്‍ഥമില്ല. അവര്‍ക്ക് ഇപ്പോഴും ഒരു സന്ദേശം പകര്‍ത്താനും വിവിധ ചാറ്റുകളുടെ ടെക്സ്റ്റ്‌ബോക്‌സില്‍ പേസ്റ്റ് ചെയ്യാനും കഴിയും. വിവിധ ഉപയോക്താക്കള്‍ക്ക് ഒരൊറ്റ സന്ദേശം അയയ്ക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഒന്നിലധികം തവണ ഫോര്‍വേഡ് ഓപ്ഷന്‍ ഉപയോഗിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us