അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവരുടെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് വാട്ട്‌സ്ആപ്പ്

ടെക് ഡസ്ക്
Sunday, December 9, 2018

കാലിഫോര്‍ണിയ: അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവരുടെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് വാട്ട്‌സ്ആപ്പ്. അത്തരക്കാര്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷനില്‍ ഇടമില്ലെന്നും, ഉപയോക്താക്കളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വേണ്ടി വന്നാല്‍ അത്തരക്കാരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും വാട്ടസ്ആപ്പ് വ്യക്തമാക്കി.

സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കുന്ന വാട്‌സ്ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് ഡിസ്‌ക്രിപ്ഷനാണ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ, വാട്‌സ്ആപ്പിനു പോലുമോ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ കഴിയില്ലെന്നതാണ് വിഷയം.

അതുകൊണ്ടുതന്നെ വാട്ട്‌സ്ആപ്പില്‍ കുട്ടികള്‍ക്കെതിരായ അശ്ലീല വീഡിയോകള്‍ ധാരാളമായി പ്രചരിക്കുന്നുണ്ട്. അത്തരം സന്ദേശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ വാട്‌സ്ആപ്പ് കര്‍ശന നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. വാട്‌സ്ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് ഡിസ്‌ക്രിപ്ഷനെതിരെ കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയിരുന്നു.

×