അമ്പത് വര്‍ഷത്തില്‍ ഒരിക്കല്‍ ശംഖുപുഷ്പം മൈസൂര്‍ കൊട്ടാരത്തില്‍ വിരിഞ്ഞപ്പോള്‍; പ്രചരിക്കുന്ന ചിത്രം വ്യാജം

author-image
admin
Updated On
New Update

publive-image

Advertisment

അമ്പത് വര്‍ഷത്തില്‍ ഒരിക്കല്‍ വിരിയുന്ന ശംഖുപുഷ്പം മൈസൂര്‍ കൊട്ടാരത്തില്‍ വിരിഞ്ഞപ്പോള്‍ എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. മൈസൂര്‍ കൊട്ടാരത്തില്‍ വിരിഞ്ഞ ശംഖുപുഷ്പമാണെന്ന പേരില്‍ ഈ ചിത്രം നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാലിത് ശംഖുപുഷ്പമല്ല.

ഒരു കടല്‍ ഒച്ചാണ്. ഹിര്‍ടോമുറെക്‌സ് ടെറാമാച്ചി എന്ന കടല്‍ ജീവിയാണ് ചിത്രത്തിലുള്ളതെന്നാണ് കണ്ടെത്തല്‍. കടല്‍ ശംഖ്, കടല്‍ ഒച്ച് തുടങ്ങിയ ഗ്യാസ്‌ട്രോപോഡ്‌സ് എന്ന കടല്‍ ജീവികളുടെ വിഭാഗത്തിലാണ് ഹിര്‍ടോമുറെക്‌സ് ടെറാമാച്ചി ഉള്‍പ്പെടുന്നത്.

2016ല്‍ ഇവയുടെ ക്ലാസിഫിക്കേഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലിസ്റ്റില്‍ സമാനമായ ചിത്രവും കാണാം. തായ്‌വാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കടലില്‍ കാണപ്പെടുന്ന ഇവ ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത ജാപ്പനീസ് ഷെല്‍ കളക്ടറും ചിത്രകാരനുമായ അകിബുമി ടെറാമാച്ചിയുടെ പേരിലാണ് അറിയപ്പെടുന്നത്.

Advertisment