വൈറ്റ് ഹൗസില്‍ എത്തിയാല്‍ മഹാമാരിയെ പൂര്‍ണമായും നിയന്ത്രിക്കുമെന്ന് ബൈഡന്‍

New Update

വാഷിംഗ്ടണ്‍ ഡി.സി: തെരഞ്ഞെടുപ്പില്‍ വിജയിച്ച് വൈറ്റ് ഹൗസില്‍ എത്തിയാല്‍ കോവിഡ് 19 എന്ന മഹാമാരിയെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്ന് ബൈഡന്‍. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുകൂലമായി വരുന്നുവെന്നറിഞ്ഞതോടെയാണ് ബൈഡന്‍ പാന്‍ഡെമിനിക്കിനെ കുറിച്ച് തന്റെ നിലപാടെടുത്തത്.

Advertisment

publive-image

അമേരിക്കന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്താല്‍ ഉടന്‍ ഇതിനെതിരേ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മാസ്ക് ധരിക്കുന്നതിന് നിര്‍ബന്ധിക്കണമെന്നും, സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബൈഡന്‍ പറഞ്ഞു.

ജനുവരി മുതല്‍ അമേരിക്കയില്‍ പടര്‍ന്നുപിടിച്ച ഈ മഹാവ്യാധിയെ നിയന്ത്രിക്കുന്നതിനുള്ള വിവിധ വശങ്ങള്‍ പരിഗണിക്കുകയാകും ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്റെ പ്രഥമ കര്‍ത്തവ്യമെന്ന് ബൈഡനോട് അടുത്തുള്ള വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

വലിയ സ്റ്റിമുലസ് ചെക്കുകള്‍ നല്കിയും, പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയും കൂടുതല്‍ ആളുകളെ വീട്ടില്‍ തന്നെ ഇരുത്തുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകും. അധികാരമേറ്റടുത്തശേഷം കോവിഡ് 19 നെതിരേയുള്ള വാക്‌സിനേഷന്‍ വിതരണവും വ്യാപകമാക്കും. പക്ഷെ ഇതെല്ലാം നടപ്പാക്കണമെങ്കില്‍ റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന ഗവര്‍ണര്‍മാരുടെ സഹകരണം കൂടി ലഭിക്കേണ്ടതുണ്ട്.

നാഷണല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ബൈഡന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് അതിനെതിരേ രംഗത്തെത്തിയ ഗവര്‍ണര്‍മാരും ഉണ്ട്. ബൈഡന്റെ ആദ്യ നാളുകള്‍ അത്ര ശുഭകരമായിരിക്കാന്‍ ഇടയില്ല.

white house baiden
Advertisment