അമേരിക്ക: സൗദിയുമായുള്ള നയതന്ത്ര ബന്ധം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനിലൂടെ യല്ല സൗദി രാജാവ് സല്‍മാനിലൂടെയാണ് ജോ ബൈഡന്‍ മുന്നോട്ടു കൊണ്ടു പോകുന്നത് എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പത്ര സമ്മേളനത്തിനിടെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ഇക്കാര്യം വ്യക്തമാക്കിയത്.
/sathyam/media/post_attachments/09fT96Fjg27GuIDUHiL4.jpeg)
ബൈഡന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ യു.എസില്‍ വരുന്ന ശ്രദ്ധേയമായ നയം മാറ്റമായി ഇത് വിലയിരുത്തപ്പെടും. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവായ ജെരാദ് കുഷ്ണറും മുഹമ്മദ് ബിന്‍ സല്‍മാനുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. ബൈഡന്‍ സല്‍മാന്‍ രാജാവുമായി സംസാരിക്കുമെന്നും അത് എന്നായിരിക്കും എന്നത് കൃത്യമായി അറിയില്ലെന്നും ജെന്‍ സാക്കി കൂട്ടിച്ചേര്‍ത്തു.
സൗദിയുമായുളള അമേരിക്കയുടെ ബന്ധം പുനര്‍വിചിന്തനം ചെയ്യുമെന്നത് തുടക്കം മുതല്‍ തന്നെ തങ്ങള്‍ വ്യക്തമാക്കിയതാണെന്നും ജെന്‍ സാക്കി പറഞ്ഞു. ബൈഡന്‍ അധികാരമേറ്റതിന് പിന്നാലെ സൗദിയോടുള്ള നിലപാടുകള്‍ കടുപ്പിച്ചിരുന്നു. യെമനിലെ യുദ്ധമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൗദിക്കെതിരെ കടുത്ത നിലപാടാണ് ബൈഡന്‍ സ്വീകരിച്ചത്.
മനുഷ്യാവകാശത്തിന് പ്രധാന്യം നല്‍കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കായി സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്ന കരാറുള്‍പ്പെടെയുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് ജോ ബൈഡന്‍ അറിയിച്ചിരുന്നു. എന്നാല്‍ സൗദി അറേബ്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ അമേരിക്ക എല്ലാ സഹായങ്ങളും നല്‍കുമെന്നും പിന്നിട് വെക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us