ബജറ്റ് നിർദേശങ്ങളുമായി വൈറ്റ്ഹൗസ് മുന്നോട്ട്

New Update

വാഷിങ്ടൻ ഡിസി: അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് നിർദേശങ്ങൾ സമർപ്പിക്കണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസ്. ഫെബ്രുവരി മാസം ബജറ്റ് അവതരിപ്പിക്കണമെന്നും 2022 വരെയുള്ള ചെലവുകൾ ഉൾകൊള്ളിക്കണമെന്നും നിർദേശം നൽകയതായി വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

ജനുവരി 20ന് പ്രസിഡന്റ് ബൈഡൻ ചുമതലയേൽക്കേണ്ടതാണെങ്കിലും, ഒന്നും സംഭവിക്കാത്ത മട്ടിലാണ് വൈറ്റ് ഹൗസ്. ബൈഡന്റെ വിജയം തള്ളിക്കളയുന്ന നിലപാടാണ് ഇതുവരെ വൈറ്റ് ഹൗസ് സ്വീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടുവെന്നു വ്യക്തമായിട്ടും, എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നീക്കം നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല– വൈറ്റ് ഹൗസിലെ തന്നെ പേര് വെളിപ്പെടുത്തുവാനാഗ്രഹിക്കാത്ത ചിലർ വാഷിങ്ടൻ പോസ്റ്റിനെ അറിയിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടയിൽ ബൈഡന് അധികാരം കൈമാറുന്നതിന് പ്രവർത്തിച്ചുവരുന്ന ഏജൻസിക്കു ട്രംപിന്റെ അറ്റോർണി നോട്ടീസ് നൽകിയിട്ടുണ്ട്.

ഡിഫൻസ് വകുപ്പിൽ നിന്നും സെക്രട്ടറിയെ മാറ്റിയതിനുശേഷം, ട്രംപിന്റെ വിശ്വസ്തരെ തിരുകി കയറ്റുന്നതിനുള്ള ശ്രമങ്ങളെകുറിച്ചു പെന്റഗൺ അപകട സൂചന നൽകുന്നു.

whitehouse
Advertisment