/sathyam/media/post_attachments/jGwdWW3pFnpUscyWsYH6.jpg)
കരിമ്പ: കരിമ്പ പഞ്ചായത്തില്‍ വാക്കോട് ചിങ്ങത്ത് പറമ്പിൽ വസന്തകുമാരിയും ഭര്‍ത്താവ് ശശിയും കോവിഡ് കാലത്ത് ദുരിതം തിന്ന് ജീവിക്കുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഇവരുടെ താമസം.
വസന്തകുമാരി കാൻസർ രോഗിയും ശശി വാർദ്ധക്യ സഹജമായ രോഗങ്ങളും അനുഭവിക്കുന്നതിനാൽ ഇപ്പോൾ രണ്ടുപേർക്കും എങ്ങോട്ടും ജോലിക്ക് പോകാൻ ആവില്ല. ജോലിക്ക് പോയില്ലെങ്കിൽ വേറെ വരുമാനമാർഗവുമില്ല.
അധികം ആൾപ്പാർപ്പില്ലാത്ത പ്രദേശത്താണ് പ്രായമായ ഇവരുടെ താമസം. ടാർപായ കൊണ്ട് കെട്ടിയ കൂരയിൽ വേറെ ആരും കൂട്ടിനില്ല. ചെറിയൊരു കാറ്റോ മഴയോ വരുമ്പോഴേക്കും ഈ അമ്മഹൃദയം വിങ്ങിപ്പൊട്ടുകയാണ്.
നിലവിൽ വീടിന് അപേക്ഷിച്ചാൽ സഹായിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പഞ്ചായത്ത്. മുൻപുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്കാണ് വീട് അനുവദിക്കുക. അടച്ചുറപ്പുള്ള സ്വന്തമായൊരു വീട് സഫലമാക്കാൻ അധികൃതരോ കനിവുള്ളവരോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ഫോൺ: 8593946227